റെയ്ഡിന് എത്തിയ ഇഡി സംഘത്തെ കല്ലെറിഞ്ഞ് ഓടിച്ചു; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു; ബംഗാളില്‍ തൃണമൂല്‍ അക്രമം; വീഡിയോ

തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം.
ബംഗാളില്‍ ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം
ബംഗാളില്‍ ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം

കൊല്‍ക്കത്ത: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ പശ്ചിമ ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാനയില്‍ ആക്രമണം. തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കായ ഷാജഹാന്‍ ഷെയ്ഖ്, ശങ്കര്‍ ആദ്യ തുടങ്ങിയവരുടെയും ബന്ധുക്കളുടെയും വീടുകളിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. ഷാജഹാന്‍ ഷെയ്ഖിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഇഡി സംഘത്തെയാണ് വഴിയില്‍ വച്ച് നൂറ് കണക്കിന് വരുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. അവര്‍ സഞ്ചരിച്ച വാഹനനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റും. തുടര്‍ന്ന് അവര്‍ക്ക് അവിടെ നിന്ന് പരിശോധന നടത്താതെ മടങ്ങേണ്ടി വന്നു. ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നും പരിശോധന പൂര്‍ത്തിയാക്കാതെ കൊല്‍ക്കത്തയ്ക്ക് മടങ്ങിയതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന ബിജെപി അധ്യക്ഷന്‍ രംഗത്തെത്തി. തൃണമൂല് കോണ്‍ഗ്രസ് നേതാക്കളായ ഇവരെല്ലാം അഴിമതി നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഇഡി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  ഈ ആക്രണത്തിന് പിന്നില്‍ റോഹിങ്ക്യകളാണെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com