അന്തസ്സാണ് ഏറ്റവും വലുതെന്ന് അക്ഷയ് കുമാര്‍, മാലിദ്വീപ് വിഷയത്തില്‍ പ്രതികരിച്ച് പ്രമുഖര്‍ 

പരമാവധി വിനോദ സഞ്ചാരികളെ അയക്കുന്ന രാജ്യത്തോടാണ് ഇത് ചെയ്തിരിക്കുന്നതോര്‍ക്കുമ്പോള്‍ ആശ്ചര്യകരമാണെന്നാണ് അക്ഷയ്കുമാര്‍ പറയുന്നത്.
അക്ഷയ് കുമാര്‍, ശ്രദ്ധ കപൂര്‍, ജോണ്‍ അബ്രഹാം
അക്ഷയ് കുമാര്‍, ശ്രദ്ധ കപൂര്‍, ജോണ്‍ അബ്രഹാം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മാലിദ്വീപ് സന്ദര്‍ശിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ കൂടുതല്‍ പ്രതികരണവുമായി പ്രമുഖര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അക്ഷയ് കുമാര്‍, ജോണ്‍ അബ്രഹാം, ശ്രദ്ധ കപൂര്‍, തുടങ്ങി നിരവധി പേരാണ് വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്. 

പരമാവധി വിനോദ സഞ്ചാരികളെ അയക്കുന്ന രാജ്യത്തോടാണ് ഇത് ചെയ്തിരിക്കുന്നതോര്‍ക്കുമ്പോള്‍ ആശ്ചര്യകരമാണെന്നാണ് അക്ഷയ്കുമാര്‍ പറയുന്നത്. ഇത്തരം വിദ്വേഷം എന്തിന് സഹിക്കണം. നമ്മള്‍ നമ്മുടെ അയല്‍ക്കാരോട് നല്ലവരാണ്.   ഞാന്‍ പലതവണ മാലിദ്വീപ് സന്ദര്‍ശിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും പുകഴ്ത്തിയിട്ടുണ്ട്. എന്നാല്‍ അന്തസ്സിനാണ് ആദ്യം പ്രാധാന്യം. ഇന്ത്യന്‍ ദ്വീപുകളില്‍ സഞ്ചരിക്കുന്നതിനും നമ്മുടെ സ്വന്തം ടൂറിസത്തെ പിന്തുണയ്ക്കാനും നമുക്ക് തീരുമാനിക്കാമെന്നും അക്ഷയ്കുമാര്‍ എക്‌സില്‍ കുറിച്ചു. 

അതിഥി ദേവോ ഭവ എന്ന ഇന്ത്യന്‍ ആതിഥ്യമര്യാദ കാത്തുസൂക്ഷിക്കുന്നിടമാണെന്നായിരുന്നു നടന്‍ ജോണ്‍ അബ്രഹാം പറഞ്ഞത്.

 ലക്ഷദ്വീപിന്റെ തീരപ്രദേശങ്ങളും ബീച്ചുകളും യാത്ര ചെയ്യാന്‍ എന്നെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ശ്രദ്ധ കപൂര്‍ പറഞ്ഞു. 

അടുത്തിടെ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ നടന്ന അനുഭവം അനുസ്മരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പ്രചാരണത്തില്‍ പങ്കു ചേര്‍ന്നു. സിന്ധുദുര്‍ഗിലെ എന്റെ 50ാം ജന്മദിനത്തില്‍  250ല്‍ അധികം ദിവസങ്ങള്‍ തീരദേശ നഗരം ഞങ്ങള്‍ ആഗ്രഹിച്ചതെല്ലാം വാഗ്ദാനം ചെയ്തു, അതിലേറെയും. അതിമനോഹരമായ ആതിഥ്യമര്യാദയുമായി ഒത്തുചേര്‍ന്ന മനോഹരമായ സ്ഥലങ്ങള്‍ ഞങ്ങള്‍ക്ക് ഓര്‍മ്മകളുടെ ഒരു ശേഖരം സമ്മാനിച്ചു. മനോഹരമായ തീരപ്രദേശങ്ങളും പ്രാകൃതമായ ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ് ഇന്ത്യ. ഞങ്ങളുടെ 'അതിഥി ദേവോ ഭവ' തത്ത്വചിന്തയില്‍ ഒരുപാട് യാത്ര ചെയ്യാനുണ്ട്, ഒരുപാട് ഓര്‍മ്മകള്‍ സൃഷ്ടിക്കപ്പെടാന്‍ കാത്തിരിക്കുന്നുവെന്നും സച്ചിന്‍ എഴുതി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനുപിന്നാലെ മാലിദ്വീപ് മന്ത്രി അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ച പോസ്റ്റാണ് വിവാദമായത്. ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്ന് പറഞ്ഞ മാജിദ് ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്. തുടര്‍ന്ന് നിരവധി ആളുകള്‍ മാലിദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com