ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അടക്കം നാലു ജഡ്ജിമാര്‍ ഈ വര്‍ഷം  സുപ്രീംകോടതിയില്‍ നിന്നും വിരമിക്കും

നവംബര്‍ മാസത്തിലാണ് നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്/ പിടിഐ
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്/ പിടിഐ

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നിന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടക്കം നാലു ജഡ്ജിമാര്‍ ഈ വര്‍ഷം വിരമിക്കും. ജസ്റ്റിസ് ചന്ദ്രചൂഡിന് പുറമെ, ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എഎസ് ബോപ്പണ്ണ, ഹിമ കോഹ് ലി എന്നിവരാണ്  2024 ൽ സുപ്രീംകോടതിയുടെ പടിയിറങ്ങുന്നത്. 

ഏപ്രില്‍ 10 ന് ജസ്റ്റിസ് അനിരുദ്ധ ബോസ് ആണ് ഈ വര്‍ഷം ആദ്യം വിരമിക്കുന്നത്. മെയ് മാസം 19 ന് ജസ്റ്റിസ് ബൊപ്പണ്ണയും സെപ്റ്റംബര്‍ ഒന്നിന് ജസ്റ്റിസ് ഹിമ കൊഹ്‌ലിയും വിരമിക്കും. ജസ്റ്റിസ് ഹിമ കൊഹ്‌ലി വിരമിക്കുമ്പോള്‍, പുതിയ നിയമനം ഉണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം രണ്ടായി ചുരുങ്ങും.

നവംബര്‍ മാസത്തിലാണ് നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് ആയേക്കും. നിയമിച്ചാല്‍, ചീഫ് ജസ്റ്റിസ് പദവിയില്‍ നവംബര്‍ 11 മുതല്‍ 2025 മെയ് 13 വരെ സഞ്ജീവ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാനാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com