ഇന്ത്യാ മുന്നണിയുടെ സീറ്റ് ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം; ജയസാധ്യതയുള്ള സീറ്റുകളുടെ പട്ടിക നല്‍കാന്‍ എഎപി

ഡല്‍ഹിയിലും പഞ്ചാബിലും ജയസാധ്യതയുള്ള സീറ്റുകളുടെ പട്ടിക ഇന്ത്യ മുന്നണി നേതൃത്വത്തിന് നല്‍കാന്‍ എഎപി തീരുമാനിച്ചിട്ടുണ്ട്
ഇന്ത്യ മുന്നണി നേതാക്കള്‍/ ഫയൽ
ഇന്ത്യ മുന്നണി നേതാക്കള്‍/ ഫയൽ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ സീറ്റു ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യാ മുന്നണി. ആം ആദ്മി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടികളുമായാണ് കോണ്‍ഗ്രസ് നേതൃത്വം ഇന്നു ചര്‍ച്ച നടത്തുക. കഴിയുന്നത്ര വിട്ടുവീഴ്ച ചെയ്യാനാണ് കോണ്‍ഗ്രസിന്റെ നിലപാട്. 

സീറ്റ് ചര്‍ച്ചകള്‍ക്കായി മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തിലുള്ള കോണ്‍്ഗരസ് സമിതിയില്‍ അശോക് ഗെഹലോട്ട്, ഭൂപേഷ് ബാഗേല്‍, മോഹന്‍ പ്രകാശ് എന്നിവരും അംഗങ്ങളാണ്. മുന്നണി കണ്‍വീനര്‍ സ്ഥാനം അടക്കമുള്ള കാര്യങ്ങളില്‍ പത്തു പതിനഞ്ചു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കണ്‍വീനര്‍ ആകുമോയെന്ന ചോദ്യം കോന്‍ ബനേഗാ ക്രോര്‍പതി എന്നതുപോലെയാണെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം നിതീഷ് കണ്‍വീനര്‍ ആകുന്നതിനോട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

സീറ്റ് ചര്‍ച്ചയില്‍ ഡല്‍ഹിയിലും പഞ്ചാബിലും ജയസാധ്യതയുള്ള സീറ്റുകളുടെ പട്ടിക ഇന്ത്യ മുന്നണി നേതൃത്വത്തിന് നല്‍കാന്‍ എഎപി തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഏഴില്‍ നാലു സീറ്റ് ആവശ്യപ്പെടാനാണ് എഎപി നീക്കം. കോണ്‍ഗ്രസ് ദുര്‍ബലമായ പഞ്ചാബില്‍ മുഴുവന്‍ എഎപിക്ക് ജയസാധ്യതയുണ്ട്. ഹരിയാനയിലും ഗുജറാത്തിലും പാര്‍ട്ടി ശക്തമാണെന്നും എഎപി നേതാക്കള്‍ മുന്നണി യോഗത്തില്‍ നിലപാടെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com