'മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം മാലിദ്വീപിനെ ലക്ഷ്യം വെച്ചുള്ളത്' : മാലിദ്വീപ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍, 'ബോയ്‌കോട്ട്' ക്യാമ്പയിന്‍

ഇന്ത്യയില്‍ നിന്നും മാലിദ്വീപിലേക്ക് പോകാനിരുന്നവര്‍ കൂട്ടത്തോടെ യാത്ര റദ്ദാക്കുകയാണ്.
ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനുപിന്നാലെ മാലിദ്വീപ് മന്ത്രി അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ച പോസ്റ്റ് വിവാദമാകുന്നു. ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്ന് പറഞ്ഞ മാജിദ് ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് മന്ത്രിയുടെ പോസ്റ്റ്. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മാലിദ്വീപിലേക്ക് പോകാനിരുന്നവര്‍ കൂട്ടത്തോടെ യാത്ര റദ്ദാക്കുകയാണ്. യാത്ര റദ്ദാക്കുന്നതായി ടിക്കറ്റുകളും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത്. 

രാജ്യത്തെ 36 ദ്വീപുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നതിലൂടെ ദ്വീപിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മാലിദ്വീപ് മന്ത്രി അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സില്‍ കുറിച്ചത്. ഒപ്പം, ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യമിടുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ മാലദ്വീപുമായി മത്സരിക്കുന്നതില്‍ ഇന്ത്യ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അബ്ദുല്ല മഹ്‌സൂം മാജിദ് പറഞ്ഞു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോര്‍ക്കലിങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലിദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലിദ്വീപ് മന്ത്രിയുടെ ട്വീറ്റ്. ഇതിന് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ 'ബോയ്‌ക്കോട്ട് മാല്‍ഡീവ്‌സ്' ഹാഷ് ടാഗുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. അധികം വൈകാതെ ഇത് ട്രെന്‍ഡിംഗ് ആവുകയും ചെയ്തു.

കഴിഞ്ഞ നവംബറില്‍ മാലിദ്വീപ് പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരമേറ്റതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലിദ്വീപിന്റെയും (പിപിഎം) പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസിന്റെയും (പിഎന്‍സി) സഖ്യമായ പ്രോഗ്രസീവ് അലയന്‍സില്‍ നിന്നുള്ള മുയിസുവിന്റെ പല നിലപാടുകളും ചൈന അനുകൂല നിലപാടുള്ളതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com