വളഞ്ഞ് പുളഞ്ഞുള്ള എഴുത്ത് പാടില്ല, എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ മരുന്ന് കുറിപ്പടി എഴുതണമെന്ന് കോടതി

ഒന്നുകില്‍ ക്യാപിറ്റല്‍ ലെറ്റേഴ്‌സില്‍ (വലിയ അക്ഷരത്തില്‍) എഴുതണം. അല്ലെങ്കില്‍ മനസിലാകുന്ന രീതിയില്‍ വ്യക്തമായും വൃത്തിയായും എഴുതണമെന്നും കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: എല്ലാവര്‍ക്കും വായിച്ച് മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ മരുന്നുകളുടെ കുറിപ്പടി എഴുതണമെന്ന് ഡോക്ടര്‍മാരോട് നിര്‍ദേശിച്ച് ഒറീസ ഹൈക്കോടതി. പാമ്പുകടിയേറ്റ് മകന്‍ മരിച്ചതിനെത്തുടര്‍ന്ന് രസനന്ദ ഭോയ് എന്നയാളാണ് ഡോക്ടര്‍മാരുടെ കയ്യക്ഷരത്തെ ചൊല്ലിയുള്ള പരാതിയുമായി കോടതിയെ സമീപിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അടക്കം ഡോക്ടര്‍മാര്‍ എഴുതുന്നത് ആര്‍ക്കും മനസിലാകാത്ത അവസ്ഥയുണ്ടെന്നും, പൊലീസിനോ കോടതിക്കോ പോലും പല കേസുകളിലും ഇക്കാരണം കൊണ്ട് വ്യക്തമായ വിധിയിലേക്ക് എത്താതിരിക്കാന്‍ സാധിക്കാറുണ്ടെന്നും ഒറീസ ഹൈക്കോടതി പറഞ്ഞു. 

ഇനി മുതല്‍ ഡോക്ടര്‍മാര്‍ വളഞ്ഞുപുളഞ്ഞുള്ള എഴുത്ത് രീതി ഉപേക്ഷിക്കണമെന്നും ഒന്നുകില്‍ ക്യാപിറ്റല്‍ ലെറ്റേഴ്‌സില്‍ (വലിയ അക്ഷരത്തില്‍) എഴുതണം. അല്ലെങ്കില്‍ മനസിലാകുന്ന രീതിയില്‍ വ്യക്തമായും വൃത്തിയായും എഴുതണമെന്നും കോടതി പറഞ്ഞു. ഉത്തരവ് കോടതി ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു. ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല സ്വകാര്യ ക്ലിനിക്കുകളിലും മെഡിക്കല്‍ കോളജുകളിലും മെഡിക്കല്‍ സെന്ററുകളിലുമെല്ലാം പ്രായോഗികമാക്കണമെന്നാണ് കോടതി നിര്‍ദേശം.

2020ലും ഒറീസ ഹൈക്കോടതി സമാനമായൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒതു തടവുകാരന്റെ ജാമ്യാപേക്ഷയ്‌ക്കൊപ്പമുണ്ടായിരുന്ന മരുന്ന് കുറിപ്പടി വായിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com