നാലുവയസുകാരനായ മകനെ കൊലപ്പെടുത്തി ബാഗിനുള്ളിലാക്കി കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമം; രക്തക്കറ തുമ്പായി; ബിസിനസുകാരിയായ യുവതി പിടിയില്‍

തിങ്കളാഴ്ച രാവിലെ യുവതി ഹോട്ടല്‍ മുറി ചെക്കൗട്ട് ചെയ്ത ശേഷം റൂം വൃത്തിയാക്കുന്നതിനിടെ ജോലിക്കാരന്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴഞ്ഞിത്.
അറസ്റ്റിലായ സൂചന സേത്‌
അറസ്റ്റിലായ സൂചന സേത്‌


ബംഗളുരു: നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ ബിസിനസുകാരിയായ യുവതി പിടിയില്‍. ബാഗിനുള്ളിലാക്കി ഗോവയില്‍ നിന്ന് കര്‍ണാടകയിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതി പിടിയിലായത്. 39കാരിയായ സൂചന സേതാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ യുവതി ഹോട്ടല്‍ മുറി ചെക്കൗട്ട് ചെയ്ത ശേഷം റൂം വൃത്തിയാക്കുന്നതിനിടെ ജോലിക്കാരന്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴഞ്ഞിത്.

യുവതി ഹോട്ടലില്‍ നിന്ന് മടങ്ങിയതിന് പിന്നാലെ വിവരം ഗോവന്‍ പൊലീസ് കര്‍ണാടക പൊലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐമംഗല പൊലീസ് യുവതിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഗോവന്‍ പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു

ശനിയാഴ്ച വൈകീട്ടാണ് യുവതി ഹോട്ടലില്‍ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിലേക്ക് മടങ്ങാന്‍ ടാക്‌സി വേണമെന്ന് യുവതി ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞപ്പോള്‍ ഫ്‌ലൈറ്റ് ആയിരിക്കും സൗകര്യമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ടാക്‌സി വേണമെന്ന് യുവതി നിര്‍ബന്ധം പിടിച്ചതോടെ ടാക്‌സി ഏര്‍പ്പാട് ചെയ്യുകയായിരുന്നെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് എത്തി ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോള്‍ മകന്‍ ഒപ്പം ഇല്ലാതെ ഹോട്ടലില്‍ നിന്ന് ഇറങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പൊലീസ് ടാക്‌സി ഡ്രൈവറെ ഫോണില്‍ വിളിച്ച് യുവതിയുമായി സംസാരിച്ചു. മകനെ കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നായിരുന്നു മറുപടി. തുടര്‍ന്ന് അയാളുടെ വിലാസം ആവശ്യപ്പെട്ടപ്പോള്‍ യുവതി അത് നല്‍കുകയും ചെയ്തു.

യുവതി നല്‍കിയ വിലാസം വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസ് വീണ്ടും ടാക്‌സി ഡ്രൈവറെ ഫോണില്‍ വിളിച്ച് യുവതിക്ക് ഒരു സംശയവും തോന്നാത്ത തരത്തില്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് ബാഗ് പരിശോധിച്ചപ്പോള്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com