'രാഹുല്‍ ഗാന്ധിയേക്കാളും ജനകീയകന്‍ നരേന്ദ്രമോദി'; കാര്‍ത്തി ചിദംബരത്തിന്റെ പ്രസ്താവന വിവാദത്തില്‍, കാരണം കാണിക്കല്‍ നോട്ടീസ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വിശ്വാസമുണ്ടെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു
കാര്‍ത്തി ചിദംബരം/ഫയല്‍
കാര്‍ത്തി ചിദംബരം/ഫയല്‍

ചെന്നൈ: രാഹുല്‍ ഗാന്ധിയേക്കാളും കൂടുതല്‍ ജനകീയകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന പരാമര്‍ശത്തില്‍ പുലിവാലു പിടിച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം കാര്‍ത്തി ചിദംബരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 

ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കാര്‍ത്തിയുടെ വിവാദ പരാമര്‍ശം. നരേന്ദ്രമോദിയാണ് രാഹുലിനേക്കാള്‍ കൂടുതല്‍ ജനകീയനെന്നായിരുന്നു പരാമര്‍ശം. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വിശ്വാസമുണ്ടെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. 

വോട്ടിങ് മെഷീന്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നിലപാടിന് കടകവിരുദ്ധമായിരുന്നു കാര്‍ത്തിയുടെ പ്രസ്താവന. ഇലക്ട്രോണിക് വോട്ടിങ് മെഷീനെ ശക്തിയുക്തം എതിര്‍ക്കുന്ന കോണ്‍ഗ്രസ്, അതിന്റെ വിശ്വാസ്യതയില്‍ ആശങ്ക അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിരിക്കുകയാണ്. 

പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായിട്ടുള്ള കാര്‍ത്തിയുടെ പ്രസ്താവന കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് തമിഴ്‌നാട് അച്ചടക്ക സമിതി അധ്യക്ഷനുമായ കെ ആര്‍ രാമസ്വാമിയാണ് കാര്‍ത്തിക്ക് നോട്ടീസ് നല്‍കിയത്. പത്തു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com