കൊടും തണുപ്പിൽ നിന്നും രക്ഷതേടി വീട്ടില്‍ തീ കാഞ്ഞു കിടന്നു; രണ്ടു കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു, മാതാപിതാക്കള്‍ അബോധാവസ്ഥയില്‍

ഏഴും എട്ടും വയസ്സുള്ള  കുട്ടികളായ കൃഷ്ണ, അന്‍ഷിക എന്നിവരാണ് മരിച്ചത്
തണുപ്പില്‍ നിന്നും രക്ഷ തേടി ആളുകള്‍ തീ കായുന്നു/ പിടിഐ
തണുപ്പില്‍ നിന്നും രക്ഷ തേടി ആളുകള്‍ തീ കായുന്നു/ പിടിഐ

ലഖ്‌നൗ: അതിശൈത്യത്തില്‍ നിന്നും രക്ഷ തേടി മുറിയില്‍ തീ കാഞ്ഞ് കുടന്നുറങ്ങിയ കുടുംബത്തിലെ രണ്ടു കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. അബോധാവസ്ഥയിലായ മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഉത്തര്‍പ്രദേശിലെ മെയ്‌ലാനിയിലാണ് സംഭവം. ഏഴും എട്ടും വയസ്സുള്ള  കുട്ടികളായ മകന്‍ കൃഷ്ണ, മകള്‍ അന്‍ഷിക എന്നിവരാണ് മരിച്ചത്. മാതാപിതാക്കളായ രമേശ് വിശ്വകര്‍മ്മ, ഭാര്യ റീനു എന്നിവരാണ് ചികിത്സയിലുള്ളത്. 

ഇന്നു രാവിലെ രമേശിന്റെ സഹോദരഭാര്യ വീടിന്റെ വാതിലില്‍ മുട്ടി വിളിച്ചിട്ടും അനക്കമൊന്നും കേട്ടില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഇവര്‍ നാലുപേരും ബോധമറ്റ് കിടക്കുന്നത് കണ്ടത്. 

ഉടന്‍ തന്നെ എല്ലാവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികള്‍ അപ്പോഴേക്കും മരിച്ചിരുന്നു. രമേശും ഭാര്യയും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കൊടുംതണുപ്പില്‍ നിന്നും രക്ഷതേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ച് തീ കാഞ്ഞാണ് രമേശും കുടുംബവും കിടന്നത്. ഇതിന്റെ പുക ശ്വസിച്ചതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക വിവരം. മുറിക്ക് വെന്റിലേഷനും ഉണ്ടായിരുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com