പാർലമെന്റ് സമ്മേളനം ജനുവരി 31 മുതൽ; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ/ പിടിഐ
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ/ പിടിഐ

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും. ഫെബ്രുവരി ഒമ്പതു വരെയാകും സമ്മേളനം. 31 ന് രാഷ്ട്രപതി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. 

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ആറാം ബജറ്റാണിത്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. 

തെരഞ്ഞെടുപ്പു വർഷമായതിനാൽ സാധാരണ ഗതിയിൽ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കാറുള്ളത്.  എന്നാൽ ഇത്തവണ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സമ്പൂർണ ബജറ്റാവും അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com