പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം; തിരിച്ച് വെടിയുതിർത്ത് സൈനികർ

പൂഞ്ചിൽ വച്ച് സൈനിക വാഹനത്തിനു നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു
ചിത്രം: പിടിഐ ഫയല്‍
ചിത്രം: പിടിഐ ഫയല്‍

ശ്രീന​ഗർ: ജമ്മുകശ്മീരിൽ വീണ്ടും സൈനികർക്കു നേരെ ആക്രമണം. പൂഞ്ചിൽ വച്ച് സൈനിക വാഹനത്തിനു നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സൈനികർ തിരിച്ച് വെടിവച്ചു. ആക്രമണത്തിൽ സൈനികർക്ക് പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ടുകൾ. 

ഇന്ന് വൈകിട്ടാണ് സൈനിക വാഹനത്തിനു നേരെ വെടിവയ്പ്പുണ്ടാകുന്നത്. സ മീപത്തുള്ള ഒരു കുന്നിൻപുറത്തുനിന്നും തീവ്രവാദികൾ രണ്ടു റൗണ്ട് വെടിയുതിർത്തെന്നാണു വിവരം. പിന്നാലെ ഇവർ പ്രദേശത്തുനിന്നും രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

പ്രദേശത്തു തീവ്രവാദ പ്രവർത്തനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കുന്നതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പൂഞ്ചിലെത്തിയ സമയത്താണ് ആക്രമമുണ്ടായത്. ആഴ്ചകൾക്കിടെ സൈനികർക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമമാണ് ഇത്. ഡിസംബർ 22നുണ്ടായ ആക്രമണത്തിൽ നാല് സൈനികർ വീരമ്യതു വരിച്ചിരുന്നു. പിർ പഞ്ചൽ മേഖല, രജൗറി, പൂഞ്ച് എന്നിവിടങ്ങള്‍ 2003 മുതൽ തീവ്രവാദമുക്ത മേഖലയായി മാറിയിരുന്നു. എന്നാൽ 2021 മുതൽ ഇവിടെ തീവ്രവാദി ആക്രമണങ്ങൾ  പുനരാരംഭിച്ചു. കഴിഞ്ഞ ഏഴ് മാസത്തിനിടെ 20 സൈനികരാണ് ഇവിടെ കൊല്ലപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com