മാർച്ച് 15 ന് മുമ്പ് സൈന്യത്തെ പിൻവലിക്കണം; ഇന്ത്യയോട് മാലിദ്വീപ്

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 88 ഇന്ത്യന്‍ സൈനികരാണ് മാലിദ്വീപിലുള്ളത്
മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും നരേന്ദ്ര മോദിയും /പിടിഐ
മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും നരേന്ദ്ര മോദിയും /പിടിഐ

ന്യൂഡല്‍ഹി: ഇന്ത്യയോട് മാര്‍ച്ച് 15-നകം  മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രസിഡന്റ് മുഹമ്മദ് മുയിസു.  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് മന്ത്രിമാരുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ നടപടി. 

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 88 ഇന്ത്യന്‍ സൈനികരാണ് മാലിദ്വീപിലുള്ളത്.  ഇന്ത്യന്‍ സൈന്യത്തിന് മാലിദ്വീപില്‍ തുടരാനാവില്ല. ഇത് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെയും സര്‍ക്കാരിന്റെയും നയമാണെന്ന് മാലദ്വീപ് പ്രസിഡന്റ് ഓഫീസ് പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം ഇബ്രാഹിം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ലക്ഷദ്വീപിലെ അതിമനോഹരമായ ബീച്ചുകളെ മാലിദ്വീപുമായി താരതമ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലിദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെ പ്രതികരിച്ചത് വിവാദമായിരുന്നു. വിഷയത്തില്‍ ഇന്ത്യ  പ്രതിഷേധം അറിയിച്ചതോടെ പ്രസിഡന്റ് മുഹമ്മദ് മുയിസു ഇവരെ സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com