മിലിന്ദ് ദേവ്‌റ ഇനി ഷിന്‍ഡെയ്‌ക്കൊപ്പം; ശിവസേനയില്‍ ചേര്‍ന്നു

ഇന്നു രാവിലെയാണ് മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതായി പ്രഖ്യാപിച്ചത്
മിലിന്ദ് ദേവ്റയ്ക്ക് പാർട്ടി പതാക കൈമാറുന്നു/ എഎൻഐ
മിലിന്ദ് ദേവ്റയ്ക്ക് പാർട്ടി പതാക കൈമാറുന്നു/ എഎൻഐ

മുംബൈ: കോണ്‍ഗ്രസ് വിട്ട മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേര്‍ന്നു. മുംബൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഷിന്‍ഡെ പാര്‍ട്ടി പതാക നല്‍കി മിലിന്ദ് ദേവ്‌റയെ ശിവസേനയിലേക്ക് സ്വീകരിച്ചു. ഇന്നു രാവിലെയാണ് മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതായി പ്രഖ്യാപിച്ചത്. 

എല്ലാവര്‍ക്കും സമീപിക്കാന്‍ കഴിയുന്ന വ്യക്തിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡെ. വളരെ താഴേത്തട്ടില്‍ നിന്നും ഉയര്‍ന്നു വന്ന നേതാവാണ്. രാജ്യത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്രമന്ത്രി അമിത് ഷായുടേയും കാഴ്ചപ്പാടുകള്‍ വളരെ വലുതാണ്. അതുകൊണ്ടാണ് അവര്‍ക്കൊപ്പം ചേരാന്‍ തീരുമാനിച്ചതെന്നും മിലിന്ദ് ദേവ്‌റ പറഞ്ഞു. 

കോണ്‍ഗ്രസുമായുള്ള കുടുംബത്തിന്റെ 55 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ രാജി അറിയിച്ചു കൊണ്ടുള്ള കുറിപ്പില്‍ മിലിന്ദ് ദേവ്‌റ വ്യക്തമാക്കിയിരുന്നു. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി മുരളി ദേവ്‌റയുടെ മകനാണ്. മുംബൈ സൗത്ത് ലോക്‌സഭ മണ്ഡലത്തില്‍ ഇത്തവണ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം മല്‍സരിച്ചേക്കുമെന്ന സൂചനയാണ് മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com