ആരുമായും സഖ്യത്തിനില്ല; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി

സഖ്യമുണ്ടാക്കണോ, പിന്തുണ നല്‍കണോ തുടങ്ങിയ കാര്യങ്ങളില്‍ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്നും മായാവതി അറിയിച്ചു
മായാവതിയുടെ വാർത്താസമ്മേളനം/ പിടിഐ
മായാവതിയുടെ വാർത്താസമ്മേളനം/ പിടിഐ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുമെന്ന് ബിഎസ്പി. പാര്‍ട്ടി അധ്യക്ഷ മായാവതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നും ബിഎസ്പി അധ്യക്ഷ ലഖ്‌നൗവില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ജാതി, വര്‍ഗീയ പ്രത്യയശാസ്ത്രം പുലര്‍ത്തുന്നവരോട് പാര്‍ട്ടി എന്നും അകലം പാലിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആ സമീപനം തുടരും. ഒരു സഖ്യത്തിലും പങ്കാളിയാകാനില്ലെന്നും മായാവതി പറഞ്ഞു. 

മുന്‍കാലങ്ങളില്‍ സഖ്യമുണ്ടാക്കിയതു വഴി പാര്‍ട്ടിക്ക് നേട്ടമുണ്ടായില്ലെന്ന് മാത്രമല്ല, വലിയ നഷ്ടമാണുണ്ടായത്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തനിച്ച് മത്സരിക്കും. ആരെങ്കിലുമായി സഖ്യമുണ്ടാക്കണോ, പിന്തുണ നല്‍കണോ തുടങ്ങിയ കാര്യങ്ങളില്‍ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്നും മായാവതി അറിയിച്ചു.

താന്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ മായാവതി തള്ളി.  പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും മായാവതി പറഞ്ഞു. അനന്തരവന്‍ ആകാശ് ആനന്ദിനെ കഴിഞ്ഞമാസം പിന്‍ഗാമിയായി പ്രഖ്യാപിച്ചതോടെയാണ്, മായാവതി സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com