വിമാനം വൈകുന്നത് യാത്രക്കാരെ എസ്എംഎസിലൂടെയോ വാട്‌സ്ആപ്പിലൂടെയോ ഉടന്‍ അറിയിക്കണം;  ഡിജിസിഎ നിര്‍ദേശം

വിമാനക്കമ്പനികള്‍ തങ്ങളുടെ വിമാനങ്ങള്‍ വൈകുന്നത് സംബന്ധിച്ച് കൃത്യമായ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം- ഡിജിസിഎ നിര്‍ദേശിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ പൈലറ്റിനെ മര്‍ദിച്ച സംഭവത്തിന് പിന്നാലെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). യാത്ര നിഷേധിക്കുമ്പോഴും വിമാനങ്ങള്‍ റദ്ദാക്കുമ്പോഴും യാത്ര വൈകുമ്പോഴും യാത്രക്കാര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഡിജിസിഎ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

മൂന്നു മണിക്കൂറില്‍ കൂടുതല്‍ വൈകുന്ന വിമാനങ്ങളോ അല്ലെങ്കില്‍ വൈകാന്‍ സാധ്യതയുള്ളതോ ആയ വിമാനങ്ങള്‍ കമ്പനികള്‍ റദ്ദാക്കിയേക്കാമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു. എല്ലാ എയര്‍ലൈനുകളും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിജിസിഎ അറിയിച്ചു. എന്നാല്‍ എയര്‍ലൈനുകളുടെ നിയന്ത്രണത്തിന് അതീതമായ അസാധാരണ സാഹചര്യങ്ങളില്‍ ഈ നിയമങ്ങളിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്നും ഡിജിസിഎ പറഞ്ഞു.

വിമാനക്കമ്പനികള്‍ തങ്ങളുടെ വിമാനങ്ങള്‍ വൈകുന്നത് സംബന്ധിച്ച് കൃത്യമായ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം. എയര്‍ലൈന്‍ വെബ്സൈറ്റിലും യാത്രക്കാരെ എസ്എംഎസിലൂടെയോ വാട്‌സ്ആപ്പിലൂടെയോ ഇമെയിലിലൂടേയോ ഇക്കാര്യങ്ങള്‍ അറിയിക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com