ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; കാഴ്ചാപരിധി പൂജ്യമായി; നിരവധി ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി

കനത്ത മൂടൽ മഞ്ഞ് കാരണം ഉത്തരേന്ത്യയിൽ പലയിടത്തും കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയിട്ടുണ്ട്
ഉത്തരേന്ത്യയിലെ കനത്ത മൂടൽ മഞ്ഞ്/ പിടിഐ
ഉത്തരേന്ത്യയിലെ കനത്ത മൂടൽ മഞ്ഞ്/ പിടിഐ

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ഡല്‍ഹിയില്‍ ഇന്നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താവനില സഫ്ദര്‍ ജംഗ് മേഖലയിലാണ്. 3.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില.

മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ 30 ട്രെയിനുകള്‍ റദ്ദാക്കി. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ കാഴ്ചാ പരിധി പൂജ്യമാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് 17 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. 

പ്രതികൂല കാലാവസ്ഥമൂലം 100-ലധികം വിമാനങ്ങൾ വൈകി.ഫ്ലൈറ്റ് വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടാനും അധികൃതർ 
യാത്രക്കാരോട് നിർദേശിച്ചു.  മൂടൽമഞ്ഞ് മൂലം ജനുവരി 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള 30 ട്രെയിനുകൾ വൈകി ഓടുമെന്ന് റെയിൽവേ അറിയിച്ചു.

വാരാണസി, ആഗ്ര, ഗ്വാളിയോര്‍, പത്താന്‍കോട്ട്, ജമ്മു, ചണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയിട്ടുണ്ട്. മൂടല്‍ മഞ്ഞ് ഉത്തരേന്ത്യയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com