ഡല്‍ഹിയില്‍ 11 മാസം പ്രായമുള്ള കുട്ടിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി

ബൈക്കിലെത്തിയ സംഘമാണ് സഹോദരിയുടെ മടിയില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ 11 മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ബൈക്കിലെത്തിയ സംഘമാണ് സഹോദരിയുടെ മടിയില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. 

സഹോദരിക്കൊപ്പം വീടിന് സമീപത്തിരുന്നു കളിക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്ഥലത്തെ സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. ജേത്പൂര്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com