അഴിമതിക്കാരന്‍ എന്നു വിളിക്കുന്നത് അപകീര്‍ത്തി; അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി

വിമര്‍ശിക്കാരനുള്ള അവകാശം അപഹസിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉള്ള ലൈസന്‍സ് ആവരുതെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സിംല: ഒരാളെ അഴിമതിക്കാരന്‍/ക്കാരി എന്നു വിളിക്കുന്നത് അപകീര്‍ത്തിയാണെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി. പൊതുമധ്യത്തില്‍ ആളുകളെ ഇകഴ്ത്തിക്കാണിക്കുന്നതാണ് ഇത്തരം പ്രവൃത്തി. അത് ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് ജസ്റ്റിസ് രാകേഷ് കൈന്തല പറഞ്ഞു.

ബിജെപി നേതാവ് സൂരത് സിങ് നേഗിക്കെതിരെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ജഗത് സിങ് നേഗി നല്‍കിയ അപകീര്‍ത്തി കേസിലാണ് ഹൈക്കോടതി പരാമര്‍ശം. അപകീര്‍ത്തി കേസ് തള്ളിയ വിചാരണക്കോടതി ഉത്തരവിന് എതിരെയാണ് ജഗത് സിങ് ഹൈക്കോടതിയെ സമീപിച്ചത്.

ബിജെപി നേതാവ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ അഴിമതിക്കാരന്‍ എന്നു വിളിച്ചെന്നാണ് മന്ത്രി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഹിമാചല്‍ പ്രദേശ് ഫോറസ്റ്റ് കോര്‍പ്പറേഷനില്‍നിന്ന് അധിക യാത്രാപ്പടി വാങ്ങിയെന്നാണ് ബിജെപി നേതാവിന്റെ ആക്ഷേപം. ഇത് അപകീര്‍ത്തികരമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഭരണപക്ഷത്തെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ഹര്‍ജി തള്ളിയത്. ഇത്തരം വിമര്‍ശനം ജനാധിപത്യത്തില്‍ അത്യന്താപേക്ഷിതമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. 

വിമര്‍ശിക്കാരനുള്ള അവകാശം അപഹസിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉള്ള ലൈസന്‍സ് ആവരുതെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജഗത് സിങ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com