മലയാളം ഉള്‍പ്പടെ 133 ഭാഷകളില്‍ അയോധ്യയിലെ കാലവസ്ഥ അറിയാം; വെബ്‌പേജുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

രാമപ്രതിഷ്ഠാ ചടങ്ങിന് നാലുദിവസം മാത്രം അവശേഷിക്കെയാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ നടപടി.
രാമവിഗ്രഹം ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നു/ പിടിഐ
രാമവിഗ്രഹം ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നു/ പിടിഐ

അയോധ്യ:  രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളോട് അനുബന്ധിച്ച് അയോധ്യയിലെ കാലാവസ്ഥ വിവരങ്ങള്‍ യഥാസമയം അറിയിക്കാന്‍ വെബ് പേജ് ആരംഭിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. രാമപ്രതിഷ്ഠാ ചടങ്ങിന് നാലുദിവസം മാത്രം അവശേഷിക്കെയാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ നടപടി.

ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ഉര്‍ദു, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി വിവിധ ഭാഷകളില്‍ കാലാവസ്ഥ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന രീതിയിലാണ് വെബ് പേജ് ഒരുക്കിയിരിക്കുന്നത്. താപനില, മഴ സാധ്യത തുടങ്ങി കാലാവസ്ഥ സംബന്ധമായി എല്ലാവിവരങ്ങളും ഈ പേജില്‍ ലഭ്യമാകും.

അയോധ്യ, പ്രയാഗ്രാജ്, വാരണാസി, ലഖ്നൗ, ന്യൂഡല്‍ഹി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ കാലാവസ്ഥാ വിവരങ്ങള്‍ വെബ്പേജില്‍ ലഭ്യമാകും. ഏഴ് ദിവസത്തെ സൂര്യോദയ സമയവും സൂര്യസ്തമയ സമയവും ഹിന്ദി ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാകും. ജനുവരി 22നാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com