ബിൽകിസ് ബാനു/ പിടിഐ
ബിൽകിസ് ബാനു/ പിടിഐ

മകന്റെ വിവാഹം, വിളവെടുപ്പ്, പ്രായമായ മാതാപിതാക്കള്‍...; കീഴടങ്ങാന്‍ സമയം വേണം, ബില്‍ക്കിസ് കേസിലെ പ്രതികളുടെ ഹര്‍ജി ഇന്നു സുപ്രീം കോടതിയില്‍

കേസിലെ പ്രതികള്‍ വിവിധ ആവശ്യങ്ങളാണ് കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട ഹര്‍ജികളില്‍ പറയുന്നത്.

ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങള്‍, കാര്‍ഷിക വിളവെടുപ്പ്, മകന്റെ വിവാഹം, പ്രായമായ മാതാപിതാക്കള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ബില്‍ക്കിസ് ബാനു ബലാത്സംഗ കേസിലെ പ്രതികള്‍ കീഴടങ്ങാന്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയില്‍ പറയുന്നത്. ഈ കാരണങ്ങള്‍ കൊണ്ട് കീഴടങ്ങാന്‍ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ ഇന്നാണ് സുപ്രീംകോടതി പരിഗണിക്കുക. കീഴടങ്ങാന്‍ ഈ വരുന്ന ഞായറാഴ്ചവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 

കേസിലെ പ്രതികള്‍ വിവിധ ആവശ്യങ്ങളാണ് കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട ഹര്‍ജികളില്‍ പറയുന്നത്. എല്ലാ പ്രതികളും ഏകദേശം ഒരേ കാരണങ്ങള്‍ തന്നെയാണ് അപേക്ഷയില്‍ നിരത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിളവെടുപ്പും മകന്റെ വിവാഹവും പ്രായമായ ആരോഗ്യ പ്രശ്‌നങ്ങളും ആണ് നിരത്തിയിരിക്കുന്നത്. 

പ്രതി രാധേശ്യാം ഭഗ് വന്‍ദാസ് ഷാ പറയുന്നത് പ്രായമായ മാതാപാതാക്കളുടെ ആരോഗ്യം പ്രശ്‌നമാണെന്നും 21 വയസുള്ള മകന്റെ വിവാഹം നടത്തുന്നതിനാവശ്യമായ പണം സ്വരൂപിക്കേണ്ടതുണ്ടെന്നുമാണ്. ഭാര്യ മാത്രമാണ് അത്തരം ആവശ്യങ്ങള്‍ക്ക് ഓടി നടക്കേണ്ടി വരുന്നതെന്നാണ്. ജസ്വന്ത് ഭായി ഭായി ചുതുര്‍ഭായ് നയ് പറയുന്നത് തങ്ങളുടെ ഏക വരുമാന കൃഷിയാണെന്നും കുടുംബം മുഴുവന്‍ അതിനെ ആശ്രയിച്ചാണ് കഴിയുന്നതെന്നും വിളവെടുപ്പ് കാലമാണ് വരുന്നതെന്നുമാണ്. ഗോവിന്ദ് ഭായ് പറയുന്നത് ആത്മ പോലുള്ള അസുഖങ്ങള്‍ ഉണ്ടെന്നും രണ്ട് മക്കളും വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉള്ള മാതാപിതാക്കള്‍ ഉണ്ടെന്നും അവര്‍ തനിച്ചാകുമെന്നുമാണ്. ഷയ്‌ലെ ബായ് ചിമന്‍ലാല്‍ ഭട്ടിന്റെ അപേക്ഷയില്‍ തന്റെ മകന്റെ വിവാഹമാണെന്നും പ്രായമായ മാതാപിതാക്കളാണെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നുമാണ്.  

ബിപിന്‍ ചന്ദ് കണിയലാല്‍ ജോഷി പറയുന്നത് താന്‍ ക്യാന്‍സര്‍ രോഗിയാണെന്നും കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഭാഗികമായി വികലാംഗനാണെന്നും സഹോരനേയും ഭാര്യയെയും പരിപാലിക്കേണ്ടതുണ്ടെന്നുമാണ്. കേശര്‍ഭായി കീംഭായ് എന്നയാളുടേയും  അപേക്ഷയില്‍ മകന്റെ വിവാഹവും ആരോഗ്യ പ്രശ്‌നങ്ങളുമാണ് പറയുന്നത്. പ്രദീപ് രാമന്‍ലാല്‍ മോദിയ ഭാര്യ മരിച്ചെന്നും ശ്വാസകോശത്തിന് പ്രശ്‌നങ്ങളുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമുള്ളതാണെന്നുമാണ് അപേക്ഷയില്‍ വെച്ചിരിക്കുന്ന കാരണം. 

മകന്റെ ശസ്ത്രക്രിയയും വരാനിരിക്കുന്ന കാര്‍ഷിക വിളവെടുപ്പുമാണ് മിതേഷ് ചിമന്‍ലാല്‍ കാരണമായി പറയുന്നത്. രമേശ് രുപാഭായിയും വരാനിരിക്കുന്ന വിളവെടുപ്പ് കാലം സൂചിപ്പിക്കുന്നു്ട്. മകന്റെ വിവാഹം രോഗിയായ അമ്മ തുടങ്ങിയ കാരണങ്ങളാണ് നിരത്തുന്നത്. 

രാജുഭായി ബാബുലാല്‍ സോണി എന്ന പ്രതിയുടെ കാരണവും ഇതുപോലെ തന്നെയാണ്. ആരോഗ്യ പ്രശ്‌നങ്ങളും പ്രായമായ അമ്മയും രണ്ട് മക്കളും മാത്രമാണുള്ളതെന്നും കീഴടങ്ങുന്നതിന് മുമ്പ് ഇവര്‍ക്ക് സാമ്പത്തികം കണ്ടെത്തണമെന്നും ഇയാള്‍ പറയുന്നു. 

ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കിയത്. പ്രതികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി, പ്രതികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്നും വിധി പുറപ്പെടുവിച്ചിരുന്നു. 

എന്നാല്‍ സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്നരവയസ്സുള്ള മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 11 പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com