ഹെറിറ്റേജ് ഹോട്ടല്‍ മുറിയില്‍ പുലി കയറി; പരിഭ്രാന്തരായി സഞ്ചാരികള്‍- വീഡിയോ 

രാജസ്ഥാനില്‍ ഹോട്ടല്‍ മുറിയില്‍ പുലി കയറിയത് പരിഭ്രാന്തി പരത്തി
ഹോട്ടൽ മുറിയിൽ കയറിയ പുലിയുടെ ദൃശ്യം
ഹോട്ടൽ മുറിയിൽ കയറിയ പുലിയുടെ ദൃശ്യം

ജയ്പൂര്‍: രാജസ്ഥാനില്‍ ഹോട്ടല്‍ മുറിയില്‍ പുലി കയറിയത് പരിഭ്രാന്തി പരത്തി. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ മയക്കുവെടിവെച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടിയത്.

ജയ്പൂരിലെ ഹെറിറ്റേജ് ഹോട്ടലില്‍ പുലര്‍ച്ചെയാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരന്റെ മുറിയിലാണ് പുലി കയറിയത്. കുട്ടിയെ സ്‌കൂളില്‍ വിടാന്‍ ജീവനക്കാരന്‍ മുറിയ്ക്ക് വെളിയിലായിരുന്നത് കൊണ്ട് അത്യാഹിതം ഒഴിവായി. പുലിയെ കണ്ടതോടെ മറ്റു ജീവനക്കാര്‍ മുറി പൂട്ടി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഹോട്ടലില്‍ പുലി കയറിയ സമയത്ത് വിനോദസഞ്ചാരികള്‍ അവിടെ ഉണ്ടായിരുന്നു. ഇവരെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റിയ ശേഷമായിരുന്നു പുലിയെ പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങിയത്.

ഹോട്ടലിലെ വളര്‍ത്തുനായ തുടര്‍ച്ചയായി കുരയ്ക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഹോട്ടലിലെ വിനോദ സഞ്ചാരിയാണ് ആദ്യം പുലിയെ കണ്ടത്. തുടര്‍ന്ന് ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com