വളര്‍ത്തു നായ അയല്‍വാസിയെ ആക്രമിച്ചു; ഉടമയ്ക്ക് ശിക്ഷ വിധിച്ച് കോടതി

നായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: വളര്‍ത്തുനായ അയല്‍വാസികളെ ആക്രമിച്ച കേസില്‍ ഉടമയ്ക്ക് ശിക്ഷ വിധിച്ച് അഹമ്മദാബാദ് സെഷന്‍സ് കോടതി. 54 കാരനായ ഭദ്രേഷ് പാണ്ഡ്യക്കാണ് കോടതി ഒരു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. നായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചു. 

2014 നായിരുന്നു സംഭവം. അവിനാശ് പട്ടേല്‍, മകന്‍ ജയ്, സഹോദരിയുടെ മകനായ തക്ശില്‍, വ്യോം എന്നുപേരുള്ള മറ്റൊരു കുട്ടി എന്നിവരെയാണ് പാണ്ഡ്യയുടെ ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട നായ ആക്രമിച്ചത്. പട്ടേല്‍ നല്‍കിയ പരാതിയില്‍ ഉടമയ്ക്കെതിരെ കേസെടുത്തു.

നായയെ കെട്ടിയിടാതിരുന്നതിനാലാണ് തങ്ങള്‍ക്ക് കടിയേറ്റതെന്നാണ് പട്ടേല്‍ പരാതിയില്‍ ആരോപിച്ചു. മെട്രോപൊളിറ്റന്‍ കോടതിയാണ് ആദ്യം കേസ് പരിഗണിച്ചത്. 2020 ജനുവരിയില്‍ പാണ്ഡ്യ കുറ്റക്കാരനാണെന്ന് കണ്ടെത്തി.  ഇയാള്‍ക്ക് ഒരു വര്‍ഷത്തെ തടവും ഐപിസി മൂന്നുമാസത്തെ തടവും ശിക്ഷ വിധിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും നായ ഭിഷണിയാണെന്നും കോടതി നിരീക്ഷിച്ചു. 1,500 രൂപ പിഴയും ഇയാള്‍ക്കെതിരെ ചുമത്തി.

വിധിക്കെതിരെ പാണ്ഡ്യ സെഷന്‍സ് കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ വിചാരണ പൂര്‍ത്തിയായെങ്കിലും വിധി പറയാന്‍ വൈകിയതോടെ ഹൈക്കോടതിയെ സമീപിച്ചിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com