രാമക്ഷേത്ര പ്രതിഷ്ഠ: അവധി വിവാദമായി;  തീരുമാനം പിന്‍വലിച്ച് ഡല്‍ഹി എയിംസ്

രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ഒപി അടക്കം അടച്ചിടുന്നു. രാമരാജ്യത്ത് ഇത് സംഭവിക്കില്ലെന്നായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം
ഡല്‍ഹി എയിംസ്/ ഫയല്‍ ചിത്രം
ഡല്‍ഹി എയിംസ്/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട്  അനുബന്ധിച്ച് ഡല്‍ഹി എയിംസ് ഒപി ഉള്‍പ്പടെ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു. രോഗികളുടെ അസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. രാമപ്രതിഷ്ഠാദിനമായ ജനുവരി 22ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍ക അടിസ്ഥാനത്തിലായിരുന്നു  അധികൃതരുടെ തീരുമാനം.

ഡല്‍ഹി എയിംസിനെ കൂടാതെ ഭുവനേശ്വറിലെ എയിംസും ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉള്‍പ്പടെ രംഗത്തുവന്നു. സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാവുകയും ചെയ്തു. അതിന്  പിന്നാലെയാണ് ഡല്‍ഹി എയിംസ് അധികൃതര്‍ തീരുമാനം പിന്‍വലിച്ചത്. ഒപി ഉള്‍പ്പടെ പ്രവര്‍ത്തിക്കുമെന്നും അവര്‍ അറിയിച്ചു. രോഗികള്‍ക്കുണ്ടാകുന്ന ആസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്നുമാണ് വിശദീകരണം. അതേസമയം, പുതുച്ചേരി ജിപ്മര്‍ ആശുപത്രിയ്ക്ക് അവധിയായിരിക്കും. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കുമെന്ന ആശുപത്രിയുടെ ഉറപ്പ് മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവധി പിന്‍വലിക്കാതിരുന്നത്. 

രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ഒപി അടക്കം അടച്ചിടുന്നു. രാമരാജ്യത്ത് ഇത് സംഭവിക്കില്ലെന്നായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com