രാംലല്ല വിഗ്രഹത്തിനായി കല്ലുകള്‍ നല്‍കി; സ്ഥലം ക്ഷേത്രം പണിയാന്‍ സംഭാവന നല്‍കി; അയോധ്യയിലെ രാമപ്രതിഷ്ഠയ്ക്ക് ദളിത് കര്‍ഷകന് ക്ഷണമില്ല

അയോധ്യയിലെ രാംലല്ല വിഗ്രഹം കൊത്തിയെടുക്കാന്‍ കൃഷ്ണശില കല്ല് നല്‍കിയ കര്‍ഷകന്‍ രാംദാസ്, കല്ല് കുഴിച്ചെടുത്ത ഭൂമി രാമക്ഷേത്രനിര്‍മ്മിക്കാനായി സംഭാവന നല്‍കി.
കര്‍ഷകന്റെ ഭൂമിയില്‍ നിന്ന് കുഴിച്ചെടുത്ത കല്ലുകള്‍
കര്‍ഷകന്റെ ഭൂമിയില്‍ നിന്ന് കുഴിച്ചെടുത്ത കല്ലുകള്‍


ബംഗളൂരു:  അയോധ്യയിലെ രാംലല്ല വിഗ്രഹം കൊത്തിയെടുക്കാന്‍ കൃഷ്ണശില കല്ല് നല്‍കിയ കര്‍ഷകന്‍ രാംദാസ്, കല്ല് കുഴിച്ചെടുത്ത ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി സംഭാവന നല്‍കി. അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച വിഗ്രഹം നിര്‍മിച്ച കൃഷ്ണശില കല്ല് ഇവിടെ നിന്ന് നല്‍കിയതില്‍ നാട്ടുകാര്‍ ആകെ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 

'എന്റെ 2.14 ഏക്കര്‍ ഭൂമിയിലെ പാറകള്‍ കൃഷിക്കായി വെട്ടിത്തെളിച്ചോള്‍ കുഴിച്ചെടുത്ത കൃഷ്ണശിലകല്ലുകള്‍ കണ്ടപ്പോള്‍ അവ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യത്തിന് അനുയോജ്യമായതായിരുന്നു. ശില്‍പി അരുണ്‍ യോഗിരാജ് അവയിലൊന്ന് തെരഞ്ഞെടുത്തതായും'അദ്ദേഹം പറഞ്ഞു.

അയോധ്യയിലേക്ക് കല്ല് കൊണ്ടുപോയ തന്റെ ഭൂമിയില്‍ രാമക്ഷേത്രം ഉയരണമെന്ന് ഗ്രാമവാസികള്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ ഭൂമിയുടെ ഒരുഭാഗം സംഭാവന ചെയ്യാന്‍ താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ നീണ്ട അദ്ധ്വാനത്തിനൊടുവിലാണ് കൂറ്റന്‍ പാറകള്‍ കുഴിച്ചെടുത്തത്. പത്തടി വലിപ്പുമുള്ള കല്ലുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് അറിഞ്ഞതോടെയാണ് ശില്‍പി അരുണ്‍ യോഗിരാജ് കര്‍ഷകനെ സമീപിച്ചത്, തുടര്‍ന്ന് കല്ലിലൊന്ന് പരിശോധനയ്ക്കായി അയോധ്യയിലേക്ക് കൊണ്ടുപോകുകയും ചെയ്തു, പിന്നീട് ട്രസ്റ്റ് ഈ കല്ലാണ് തെരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്ന് രാംദാസ് പറഞ്ഞു.

പിന്നീട്, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ കൊത്തിയെടുക്കാന്‍ നാല് കല്ലുകള്‍ കൂടി ഒരു മാസത്തിനുള്ളില്‍ ഓര്‍ഡര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, ക്ഷേത്ര ഉദ്ഘാടനത്തിന് തങ്ങളെ ക്ഷണിക്കാത്തതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അവരുടെ അയോധ്യ സന്ദര്‍ശനത്തിന് എംഎല്‍ എ സൗകര്യം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി 22ന് രാവിലെ ആറിനും എട്ടിനും ഇടയില്‍ രാംദാസ് സംഭാവന ചെയ്ത സ്ഥലത്ത് രാമക്ഷേത്രം പണിയാനായി എംഎല്‍എ തറക്കല്ലിടും. രാമദാസിന്റെ ഭൂമിയില്‍ നിന്ന് കുഴിച്ചെടുത്ത കൃഷ്ണശില കല്ല് ഉപയോഗിച്ച് ക്ഷേത്രത്തില്‍ രാമന്റെ വിഗ്രഹം കൊത്തിയെടുക്കാന്‍ യോഗിരാജിനെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com