ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ സ്കൂൾ പരിസരത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ഒഡീഷയിലെ കെന്ദ്രപാറ ജില്ലയിൽ പ്രവർത്തിക്കുന്ന
സ്വകാര്യ സ്കൂൾ പ്രിൻസിപ്പാൾ പ്രദീപ് പ്രധാൻ (45) ആണ് പിടിയിലായത്. ആറ്, ഏഴ് ക്ലാസുകളിലെ പെൺകുട്ടികളെ ജനുവരി 16ന് ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതി.
സംഭവത്തിനു ശേഷം കുട്ടികൾ സ്കൂളിൽ പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് തിരക്കിയപ്പോഴാണ് വിദ്യാർഥിനികൾ രക്ഷിതാക്കളെ ഇക്കാര്യം അറിയിക്കുന്നത്. രാവിലെ 6.30 മുതൽ 11 വരെയാണ് സ്കൂൾ പ്രവൃത്തിസമയം. കുറച്ചു കുട്ടികൾ ട്യൂഷനുവേണ്ടി ഇതിനു ശേഷവും സ്കൂളിൽ തുടരാറുണ്ട്. ഈ സമയത്താണു പ്രധാനാധ്യാപകൻ കുട്ടികളെ പീഡിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
ഐപിസി, പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയതായി രാജ്നഗർ സ്റ്റേഷൻ ഇൻസ്പെക്ടർ അജയകുമാർ ജെന പറഞ്ഞു. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക