ബിജെപി പ്രവര്‍ത്തകരെ നോക്കി രാഹുലിന്റെ 'ഫ്‌ളൈയിങ് കിസ്'; ഭാരത് ജോഡോ യാത്രക്കിടെ നാടകീയ രംഗങ്ങള്‍

''ബിജെപി പ്രവര്‍ത്തകര്‍ വടിയുമെടുത്ത് ബസിന് മുന്നില്‍ വന്നു. ഞാന്‍ ബസില്‍നിന്ന് ഇറങ്ങിയതോടെ അവര്‍ ഓടിപ്പോയി''
രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കുന്നു/ ഫോട്ടോ : ഇന്‍സ്റ്റഗ്രാം
രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കുന്നു/ ഫോട്ടോ : ഇന്‍സ്റ്റഗ്രാം

ദിസ്പൂര്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ സോണിത്പുരില്‍ നാടകീയ രംഗങ്ങള്‍. യാത്ര തടയാനുള്ള ഉദ്ദേശത്തോടെ കാവിക്കൊടിയുമായെത്തിയ ആളുകള്‍ക്ക് നേരെ ആദ്യം ഫ്‌ളൈയിങ് കിസ് നല്‍കുകയും പിന്നീട് ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. വൈകീട്ടാണ് സംഭവം. 

ബിജെപി പ്രവര്‍ത്തകര്‍ വടിയുമെടുത്ത് ബസിന് മുന്നില്‍ വന്നു. ഞാന്‍ ബസില്‍നിന്ന് ഇറങ്ങിയതോടെ അവര്‍ ഓടിപ്പോയി. കോണ്‍ഗ്രസിന് ബിജെപിയേയും ആര്‍എസ്എസ്സിനേയും ഭയമാണെന്നാണ് അവര്‍ കരുതുന്നത്. അവര്‍ ഞങ്ങളുടെ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും കീറുന്നത് കാര്യമാക്കുന്നില്ല. പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയെയോ ഞങ്ങള്‍ ഭയക്കുന്നുമില്ലെന്നും സംഘര്‍ഷത്തിന് ശേഷം നടന്ന റാലിയില്‍ രാഹുല്‍ പ്രതികരിച്ചു. 

ജോഡോ യാത്രയെ അനുഗമിച്ചെത്തിയവര്‍ക്കിടയിലേക്കാണ് കാവിക്കൊടിയുമേന്തി ആളുകളെത്തിയത്. ജയ് ശ്രീറാം, ജയ് മോദി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു ഇവര്‍ രാഹുല്‍ സഞ്ചരിച്ച ബസിനടുത്തേക്കെത്തിയത്. ബസില്‍നിന്ന് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് തിരികെ കയറ്റിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com