അഗ്നിയെ വലംവച്ചില്ലെങ്കില്‍ ഹിന്ദു വിവാഹം സാധുവല്ല: ഹൈക്കോടതി

തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു എന്ന കേസില്‍ തങ്ങള്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  4 ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: ഹിന്ദു വിവാഹത്തില്‍ സപ്തപദി ചടങ്ങ് പൂര്‍ത്തിയായാല്‍ മാത്രമേ വിവാഹത്തിന് സാധുതയുള്ളൂവെന്ന് കണക്കാക്കാന്‍ കഴിയൂ എന്ന് മധ്യപ്രദേശ് ഹൈക്കോടതി.  തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു എന്ന കേസില്‍ തങ്ങള്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  4 ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. യുവതിയെ വിവാഹം കഴിച്ചുവെന്ന് കാണിച്ചുകൊണ്ട് ഹര്‍ജിക്കാര്‍ രേഖകള്‍ സമര്‍പ്പിച്ചെങ്കിലും കോടതി ഹര്‍ജി തള്ളി.

യുവതിയെ തട്ടിക്കൊണ്ടു വന്നതല്ലെന്നും വിവാഹം കഴിക്കുന്നതിന്റെ ഭാഗമായി മാലയിടുകയും സിന്ദൂരം ചാര്‍ത്തുകയും ചെയ്തുവെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറയുന്നു. യുവതിയെ ഹൈക്കോടതി വളപ്പിലെത്തിച്ച് വിവാഹം കഴിക്കുന്നതായ രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷനും വാദിച്ചു. 

എന്നാല്‍ ഹിന്ദു വിവാഹ നിയമപ്രകാരം മാലയിട്ടാല്‍ വിവാഹമായി കണക്കാക്കില്ലെന്നും സപ്തപദി നടന്നാല്‍ മാത്രമേ വിവാഹമായി കണക്കാക്കാന്‍ കഴിയൂ എന്നുമാണ് കോടതി പറഞ്ഞത്. അതുകൊണ്ടു തന്നെ ഇരുവരേയും ദമ്പതികളായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. ചില രേഖകളില്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പിട്ടതാണെന്നും ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ സമയത്ത് വധൂവരന്‍മാര്‍ അഗ്നിക്ക് ചുറ്റും വലംവെക്കുന്ന ചടങ്ങാണ് സപ്തപദി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com