ഗാന്ധിജി നടത്തിയ സമരം വിജയിച്ചില്ല; സ്വാതന്ത്ര്യം നേടിത്തന്നത് സുഭാഷ് ചന്ദ്രബോസിന്റെ ചെറുത്തുനില്‍പ്പ്: തമിഴ്‌നാട് ഗവര്‍ണര്‍

മുഹമ്മദലി ജിന്നയാണ് രാജ്യത്തില്‍ വിഭാഗീയതയ്ക്കു തുടക്കമിട്ടതെന്നും തമിഴ്‌നാട് ഗവര്‍ണര്‍ പറഞ്ഞു
ഗവര്‍ണര്‍ ആര്‍ എന്‍ രവി/ ഫയൽ
ഗവര്‍ണര്‍ ആര്‍ എന്‍ രവി/ ഫയൽ


ചെന്നൈ: മഹാത്മാഗാന്ധിയെ ഇകഴ്ത്തി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി നടത്തിയ പരാമര്‍ശം വിവാദത്തില്‍. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഗാന്ധിജി നടത്തിയ സ്വാതന്ത്ര്യസമരം ഒന്നുമല്ലാതായിപ്പോയി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈനിക ചെറുത്തു നില്‍പ്പാണ് ബ്രിട്ടീഷുകാരെ ഇന്ത്യ വിടാന്‍ പ്രേരിപ്പിച്ചതെന്നും ആര്‍ എന്‍ രവി പറഞ്ഞു. 

അണ്ണാ സര്‍വകലാശാല ക്യാംപസില്‍ നടന്ന സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരിപാടിയിലാണ് ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍. 1942 ന് ശേഷം ഗാന്ധിജിയുടെ സമരങ്ങള്‍ ഇല്ലാതായി. നേതാജി സുഭാഷ് ചന്ദ്രബോസാണ് ശക്തമായ ചെറുത്തു നില്‍പ്പിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നത്. 

നേതാജിയുടെ ത്യാഗം മറ്റുള്ളവരെപ്പോലെ തന്നെ അനുസ്മരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിസഹകരണ സമരത്തില്‍ കാര്യമായ ഒന്നുമുണ്ടായില്ല. സമരത്തില്‍ തമ്മിലടി മാത്രമാണ് നടന്നത്. മുഹമ്മദലി ജിന്നയാണ് രാജ്യത്തില്‍ വിഭാഗീയതയ്ക്കു തുടക്കമിട്ടതെന്നും തമിഴ്‌നാട് ഗവര്‍ണര്‍ പറഞ്ഞു.

ഇതിനിടെ, പരിപാടിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സര്‍വകലാശാല അധികൃതര്‍ നിര്‍ബന്ധിച്ചതായി ആക്ഷേപം ഉയര്‍ന്നു. പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക് ഹാജര്‍ നിഷേധിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com