ഫെബ്രുവരി 16 ന് ഭാരത് ബന്ദ്

കർഷകസംഘടനകളാണ് ഭാരത് ബന്ദിന് ആഹ്വാനം നൽകിയത്
രാകേഷ് ടിക്കായത്ത്
രാകേഷ് ടിക്കായത്ത്ഫയൽ

ന്യൂഡല്‍ഹി: ഫെബ്രുവരി 16 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില അടക്കം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

കര്‍ഷക സംഘടനകള്‍ക്ക് പുറമെ, വ്യാപാരികളോടും ട്രാന്‍സ്പോര്‍ട്ടര്‍മാരോടും ബന്ദിനെ പിന്തുണയ്ക്കാനും അന്നേ ദിവസം പണിമുടക്ക് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

രാകേഷ് ടിക്കായത്ത്
യഥാര്‍ത്ഥ നീതിയാണ് രാജ്യത്തിന് വേണ്ടത്, പ്രതീക രാഷ്ട്രീയമല്ല: രാഹുല്‍ ഗാന്ധി

അമാവാസി ദിനം വയലില്‍ പണിയെടുക്കുന്നത് കര്‍ഷകര്‍ ഒഴിവാക്കിയിരുന്നു. അതുപോലെ ഫെബ്രുവരി 16 കര്‍ഷകര്‍ക്ക് മാത്രമുള്ള അമാവാസിയാണ്. അന്ന് പണിയെടുക്കാതെ 'കര്‍ഷകസമരം' നടത്തണം. ഇത് രാജ്യത്ത് വലിയൊരു സന്ദേശം നല്‍കുമെന്നും ടിക്കായത്ത് മുസാഫര്‍നഗറില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com