സുരക്ഷാ വീഴ്ച; എയര്‍ ഇന്ത്യക്ക് 1.10 കോടി രൂപ പിഴയിട്ട് ഡിജിസിഎ

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് എയര്‍ഇന്ത്യക്ക് പിഴ ചുമത്തുന്നത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം ഫെയ്‌സ്ബുക്ക്‌

ന്യൂഡല്‍ഹി: വാടകയ്ക്ക് എടുത്ത ബോയിങ് 777 വിമാനങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ സുരക്ഷാവീഴ്ചയെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് 1.10 കോടി രൂപ പിഴയിട്ട് ഡിജിസിഎ. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് എയര്‍ഇന്ത്യക്ക് പിഴ ചുമത്തുന്നത്. ചില സുപ്രധാന ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ സുരക്ഷാ ലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഒരു എയര്‍ലൈന്‍ ജീവനക്കാരനില്‍ നിന്ന് സ്വമേധയാ ലഭിച്ച സുരക്ഷാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെഗുലേറ്റര്‍ വിശദമായ അന്വേഷണം നടത്തിയതെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ എയര്‍ ഇന്ത്യ ഏവിയേഷന്‍ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനാല്‍ അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഡിജിസിഎ അറിയിച്ചു. എയര്‍ ഇന്ത്യ വാടകയ്ക്കെടുത്ത വിമാനങ്ങളുടെ സുരക്ഷാ റിപ്പോര്‍ട്ട് ഡിജിസിഎ പരിശോധിച്ചിരുന്നു.

'വാടകയ്ക്കെടുത്ത വിമാനത്തിന്റെ പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണ/ഒഇഎം പ്രകടന പരിധികള്‍ക്ക് അനുസൃതമല്ലാത്തതിനാല്‍, ഡിജിസിഎ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ആരംഭിക്കുകയും എയര്‍ ഇന്ത്യയ്ക്ക് 1.10 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു'-ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു.

ഫയല്‍ ചിത്രം
യഥാര്‍ത്ഥ നീതിയാണ് രാജ്യത്തിന് വേണ്ടത്, പ്രതീക രാഷ്ട്രീയമല്ല: രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com