ജഡ്ജിമാരുടെ നിയമനത്തില്‍ എക്‌സിക്യൂട്ടീവും ജ്യൂഡിഷ്യറിയും നേരിട്ടുള്ള ആശയവിനിമയം അനിവാര്യം; സഞ്ജയ് കിഷന്‍ കൗള്‍

വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. ആശയവ്യത്യസ്തയും, വ്യത്യസ്ത ധാരണയുമുള്ളവരെ ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയണം.
കിഷന്‍ കൗള്‍
കിഷന്‍ കൗള്‍എക്‌സ്പ്രസ്‌

ചെന്നൈ: ജഡ്ജിമാരുടെ നിയമനത്തില്‍ എക്‌സിക്യൂട്ടീവും ജ്യൂഡിഷ്യറിയും നേരിട്ടുള്ള ആശയവിനിമയം അനിവാര്യമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി സഞ്ജയ് കിഷന്‍ കൗള്‍. കൊളീജിയത്തിന് കീഴില്‍ ജഡ്ജിമാരുടെ നിയമനം മന്ദഗതിയിലായതുകൊണ്ട് മിടുക്കന്‍മാരായ ആളുകളെ ഈ പദവിയിലേക്ക് ആകര്‍ഷിക്കുന്ന കാര്യത്തിലും, അവര്‍ പദവി എറ്റെടുക്കാന്‍ സന്നദ്ധരാകുന്ന പക്ഷം നിയമിക്കപ്പെടുമെന്ന കാര്യത്തിലും ഉറപ്പില്ലാത്തതുകൊണ്ടാണ് ഇത്തരം നിയമനങ്ങള്‍ക്ക് ഔപചാരികവും തുറന്നതുമായ ചര്‍ച്ചകള്‍ വേണമെന്ന് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പലപ്പോഴും ഇത് സംബന്ധിച്ച് അനൗപചാരികമായ ചര്‍ച്ചകള്‍ നടക്കാറുണ്ട്. എന്നാല്‍ എന്തുകൊണ്ട് ഔപചാരികമായി ചര്‍ച്ചകള്‍ ആയിക്കൂടായെന്നും അദ്ദേഹം ചോദിച്ചു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിക്കുന്ന തിങ്ക് എഡു കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. ആശയവ്യത്യസ്തയും, വ്യത്യസ്ത ധാരണയുമുള്ളവരെ ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയണം.ചര്‍ച്ചകള്‍ കുറയുന്നതായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെപ്പോലെ ശക്തമായ സര്‍ക്കാരുകള്‍ ഉള്ളപ്പോള്‍ പ്രതിപക്ഷത്തിന് വേണ്ടി കോടതികള്‍ ഇടപെടുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും, സര്‍ക്കാര്‍ ഭരണഘടന പാലിക്കുന്നുണ്ടോ എന്ന് നോക്കുകയാണ് കോടതികളുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ സര്‍ക്കാര്‍ ഭരണഘടനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കോടതികള്‍ സജീവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

കിഷന്‍ കൗള്‍
2004ന് സമാനമായ സാഹചര്യം, പോരാട്ടം മോദിയും സാധാരണക്കാരുടെ ആശങ്കകളും തമ്മില്‍; ശശി തരൂര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com