ഒറ്റ ദിവസം കടിയേറ്റത് 548 പേര്‍ക്ക്; ഗ്വാളിയോറില്‍ തെരുവ് നായ ആക്രമണം

ജനുവരി 23 ന് ഗരത്തില്‍ 548 പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്.
തെരുവ് നായ്ക്കള്‍
തെരുവ് നായ്ക്കള്‍ /ഫയല്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ തെരുവ് നായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ജനുവരി 23 ന് നഗരത്തില്‍ 548 പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്.

നായയുടെ കടിയേറ്റ 548 പേരില്‍ 197 പേര്‍ പേവിഷബാധയ്ക്കെതിരായ വാക്സിനായി മൊറാറിലെ സര്‍ക്കാര്‍ ആശുപത്രിയിലും 131 പേര്‍ റാബിസ് പ്രതിരോധ വാക്സിനായി ജയ ആരോഗ്യ ആശുപത്രിയിലും എത്തിയതായി അധികൃതര്‍ പറഞ്ഞു.

153 പേര്‍ ഹസീറ സിവില്‍ ആശുപത്രിയിലും 39 പേര്‍ ദബ്ര സിവില്‍ ആശുപത്രിയിലും 28 പേര്‍ ബിതര്‍വാര്‍ ആശുപത്രിയിലും ചികിത്സ തേടി. ഗ്വാളിയോറില്‍ തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്ന കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. പ്രതിദിനം 100ലധികം കേസുകളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അധികൃതര്‍ പറയുന്നു.

മധ്യപ്രദേശിലെ മറ്റ് നഗരങ്ങളിലും സ്ഥിതി വളരെ മോശമാണ്. ജനുവരി 17 ന് തലസ്ഥാന നഗരമായ ഭോപ്പാലില്‍ തെരുവ് നായ്ക്കള്‍ 40 പേരെ കടിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തെ ജനുവരി 10ന് ഭോപ്പാലില്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി കൊന്നിരുന്നു.

തെരുവ് നായ്ക്കള്‍
ഇത്തവണ 340ലേറെ സീറ്റ് നേടും; ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് കേന്ദ്രമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com