'സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അച്ചടക്കവും ബാക്കപ്പ്‌ പ്ലാനും ആവശ്യം'

13-ാമത് തിങ്ക് എഡു കോണ്‍ക്ലേവിന്റെ രണ്ടാം ദിവസം സംസാരിക്കുകയായിരുന്നു അവര്‍.
മുൻ ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ അലോക് രഞ്ജൻ, മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എംഡി ആൽബി ജോൺ, താനെ ജില്ലാ പരിഷത്ത് സിഇഒ മനുജ് ജിൻഡാൽ,ശങ്കർ അയ്യർ  എന്നിവർ
തിങ്ക് എഡു 2024 ല്‍
മുൻ ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ അലോക് രഞ്ജൻ, മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എംഡി ആൽബി ജോൺ, താനെ ജില്ലാ പരിഷത്ത് സിഇഒ മനുജ് ജിൻഡാൽ,ശങ്കർ അയ്യർ എന്നിവർ തിങ്ക് എഡു 2024 ല്‍ പി ജവഹർ, എക്‌സ്‌പ്രസ്

ചെന്നൈ: സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അച്ചടക്കവും ബാക്കപ്പ് പ്ലാനും അനിവാര്യമാണെന്ന് വിരമിച്ചവരുടെയും യുവ ഐഎഎസുകാരുടെയും പാനല്‍ അഭിപ്രായപ്പെട്ടു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 13-ാമത് തിങ്ക് എഡു കോണ്‍ക്ലേവിന്റെ രണ്ടാം ദിവസം സംസാരിക്കുകയായിരുന്നു അവര്‍.

'പബ്ലിക് സര്‍വീസ്:മാഗ്നറ്റ് ഓഫ് മില്ല്യണ്‍സ്' എന്ന സെഷനില്‍ മുന്‍ ഐഎഎസ് ഓഫീസറും എഴുത്തുകാരനുമായ അലോക് രഞ്ജന്‍, മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ആല്‍ബി ജോണ്‍, താനെ ജില്ലാ പരിഷത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മനുജ് ജിന്‍ഡാല്‍ എന്നിവര്‍ പങ്കെടുത്തു എഴുത്തുകാരനും വിശകലന വിദഗ്ധനുമായ ശങ്കര്‍ അയ്യര്‍ അധ്യക്ഷനായിരുന്നു.

സിവില്‍ സര്‍വീസിന് വിപുലമായ സിലബസ് ആവശ്യമാണെന്ന് പറഞ്ഞ് ഉദ്യോഗാര്‍ഥികളുടെ അച്ചടക്കത്തിന്റെ നിര്‍ണായക പങ്ക് മനുജ് ജിന്‍ഡാല്‍ ചൂണ്ടികാട്ടി. ''നിങ്ങള്‍ സിവില്‍ സര്‍വീസിന് ശ്രമിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മുന്നിലുള്ള ഉത്തരവാദിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അച്ചടക്കം നിങ്ങള്‍ക്കുണ്ടായിരിക്കണം. നിങ്ങള്‍ നിങ്ങളെ തന്നെ വിമര്‍ശിക്കുകയും സത്യസന്ധത കാണിക്കുകയും വേണം, ''അദ്ദേഹം പറഞ്ഞു.

പരീക്ഷാ തയ്യാറെടുപ്പിനായി വിദ്യാര്‍ത്ഥികള്‍ അമിത സമയം ചെലവഴിക്കുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അലോക് രഞ്ജന്‍ സമര്‍പ്പിത പഠന കാലയളവിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

''ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായതിനാല്‍, കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും അതിന് നിങ്ങളുടെ സമ്പൂര്‍ണ സമര്‍പ്പണം ആവശ്യമാണ്. നിങ്ങള്‍ക്ക് ഒരു ജോലിക്കൊപ്പം പരീക്ഷക്ക് തയ്യാറെടുക്കാം. ഇത് മൂന്ന് ശ്രമങ്ങളില്‍ കൂടരുത്, ''അദ്ദേഹം പറഞ്ഞു.

സിവില്‍ സര്‍വീസ് കരിയറിലെ വെല്ലുവിളികളെകുറിച്ചും അദ്ദേഹം പറഞ്ഞു. അടിക്കടിയുള്ള സ്ഥലംമാറ്റങ്ങളും രാഷ്ട്രീയ ഇടപെടലുകളും കരിയറിന്റെ ദോഷഫലങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ അലോക് രഞ്ജൻ, മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എംഡി ആൽബി ജോൺ, താനെ ജില്ലാ പരിഷത്ത് സിഇഒ മനുജ് ജിൻഡാൽ,ശങ്കർ അയ്യർ  എന്നിവർ
തിങ്ക് എഡു 2024 ല്‍
എഴുന്നൂറിലേറെ മെഡിക്കല്‍ കോളജുകള്‍, 1.10 ലക്ഷം കുട്ടികള്‍; പകുതി ഇടത്തും സൗകര്യങ്ങളില്ലെന്ന് ഐഎംഎ പ്രസിഡന്റ്
പരീക്ഷ പാസായവരുടെ വിജയഗാഥകള്‍ മാത്രം കേള്‍ക്കുന്നത് ഒഴിവാക്കുക. വിജയിക്കാത്ത വ്യക്തികളെ കുറിച്ച് അറിയുന്നതും ഒരുപോലെ നിര്‍ണായകമാണ്

സിവില്‍ സര്‍വീസിനൊപ്പം മറ്റൊരു ലക്ഷ്യവും ഉദ്യോഗാര്‍ഥികള്‍ക്ക് ഉണ്ടായിരിക്കണമെന്നും മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ആല്‍ബി ജോണ്‍ പറഞ്ഞു. 'പരീക്ഷ പാസായവരുടെ വിജയഗാഥകള്‍ മാത്രം കേള്‍ക്കുന്നത് ഒഴിവാക്കുക. വിജയിക്കാത്ത വ്യക്തികളെ കുറിച്ച് അറിയുന്നതും ഒരുപോലെ നിര്‍ണായകമാണ്, ഇത് സാധ്യമായ വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ അനുവദിക്കുന്നു. ഒരു ബാക്കപ്പ് പ്ലാന്‍ ഉണ്ടായിരിക്കുകയും നിങ്ങള്‍ ചെയ്യാന്‍ തയ്യാറുള്ള ശ്രമങ്ങളുടെ എണ്ണം ശ്രദ്ധാപൂര്‍വ്വം നിര്‍ണ്ണയിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്, '' ആല്‍ബി ജോണ്‍ ഉപദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com