രാത്രിയിലുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ച വാഹനങ്ങള്‍
രാത്രിയിലുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ച വാഹനങ്ങള്‍ എഎന്‍ഐ

പൊലീസ് യാര്‍ഡില്‍ സൂക്ഷിച്ച 450 വാഹനങ്ങള്‍ കത്തിനശിച്ചു; അന്വേഷണം; വീഡിയോ

തീപിടിത്തത്തില്‍ 200 കാറുകളും 250 ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ പൊലീസ് യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന 450 വാഹനങ്ങള്‍ കത്തിനശിച്ചു. വസീറാബാദ് പൊലിസ് ട്രയിനിങ് യാര്‍ഡിലാണ് സംഭവം. ഇന്നലെ അര്‍ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞ് അഗ്നിശമനസേനയുടെ എട്ട് വാഹനങ്ങള്‍ സ്ഥലത്തെത്തി. പുലര്‍ച്ചെ നാലുമണിയോടെയാണ് തീയണച്ചത്. തീപിടിത്തത്തില്‍ 200 കാറുകളും 250 ഓളം ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു. പൊലീസ് പിടിച്ചെടുത്ത മുഴുവന്‍ വാഹനങ്ങളും അപകടത്തില്‍ കത്തിനശിച്ചു.

തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആളപായമില്ല.

രാത്രിയിലുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ച വാഹനങ്ങള്‍
പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ച ഇന്ന്; 3000 പേര്‍ പങ്കെടുക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com