പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ച ഇന്ന്; 3000 പേര്‍ പങ്കെടുക്കും

ഓണ്‍ലൈനായും ടെലിവിഷന്‍ വഴിയും പരിപാടി പ്രദര്‍ശിപ്പിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി പിടിഐ

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഏഴാമത് പരീക്ഷാ പേ ചര്‍ച്ച ഇന്ന്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കും. ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പരിപാടിയില്‍ 3000 പേര്‍ പങ്കെടുക്കും.

ഓണ്‍ലൈനായും ടെലിവിഷന്‍ വഴിയും പരിപാടി പ്രദര്‍ശിപ്പിക്കും. ആമസോണ്‍ പ്രൈം പ്ലാറ്റ്‌ഫോമിലും രാവിലെ 11 മണി മുതല്‍ പരിപാടി തല്‍സമയം കാണാം. രാജ്യത്തെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളോട് പരിപാടി കുട്ടികളെ കാണിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണ 2 കേടിയിലധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറില്‍; ഇന്ത്യ മുന്നണി നേതാക്കള്‍ പങ്കെടുത്തേക്കും

പരീക്ഷാ പിരിമുറുക്കത്തെ മറികടക്കാനുള്ള വഴികളെക്കുറിച്ച് കൂട്ടായി തന്ത്രങ്ങള്‍ മെനയുന്നതിനായി അവിസ്മരണീയമായ പരീക്ഷ പേ ചര്‍ച്ചയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പരീക്ഷകളെ അവസരങ്ങളുടെ ജാലകമാക്കി മാറ്റാമെന്നും മോദി എക്‌സില്‍ കുറിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com