രാജ്യസഭാ തെരഞ്ഞെടുപ്പ് ഫ്രെബ്രുവരി 27ന്

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി പതിനഞ്ച് ആയിരിക്കും
രാജ്യസഭ
രാജ്യസഭ ഫയല്‍

ന്യൂഡല്‍ഹി: പതിനഞ്ച് സംസ്ഥാനങ്ങളില്‍ ഒഴിവു വന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി പതിനഞ്ച് ആയിരിക്കും. രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് നാലുവരെയാണ് പോളിങ്.

ആന്ധ്രാപ്രദേശില്‍ മൂന്ന്, ബിഹാര്‍ ആറ്, ഛത്തീസ്ഗഡ് ഒന്ന്, ഗുജറാത്ത് നാല്, ഹരിയാന ഒന്ന്, ഹിമാചല്‍പ്രദേശ് ഒന്ന്, കര്‍ണാടക നാല്, മധ്യപ്രദേശ് അഞ്ച്, മഹാരാഷ്ട്ര ആറ്, തെലങ്കാന മൂന്ന്, ഉത്തര്‍പ്രദേശ് പത്ത്, ഉത്തരാഖണ്ഡ് 1, പശ്ചിമബംഗാള്‍ അഞ്ച്, ഒഡീഷ 3, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

രാജ്യസഭ
'ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കരുത്'; പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചു; പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com