'വിദേശസര്‍വകലാശാലകള്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു'; തിങ്ക് എഡുവില്‍ വിദഗ്ധര്‍

ഇന്ത്യയില്‍ വിദേശവിദ്യാഭ്യാസത്തിന്റെ ആവശ്യം വര്‍ദ്ധിച്ചുവരുന്നതായി അമൃത സദരാംഗനി പറഞ്ഞു

മുതിര്‍ന്ന പത്രപ്രവര്‍ത്തക കാവേരി ബാംസായി, ജര്‍മ്മനി കോണ്‍സല്‍ ജനറല്‍, ചെന്നൈ, മൈക്കിള്‍ കുച്ലര്‍, കോളജ് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് പാര്‍ട്ണര്‍ഷിപ്പ്, ഇന്ത്യ, എഡിന്‍ബറോ സര്‍വകലാശാല മേധാവി, അമൃത സദാരാംഗനി, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, പ്രോഗ്രാം ഓഫീസര്‍, എല്‍ദോ മാത്യൂസ്, തിങ്ക് എഡു 2024 കോണ്‍ക്ലേവില്‍
മുതിര്‍ന്ന പത്രപ്രവര്‍ത്തക കാവേരി ബാംസായി, ജര്‍മ്മനി കോണ്‍സല്‍ ജനറല്‍, ചെന്നൈ, മൈക്കിള്‍ കുച്ലര്‍, കോളജ് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് പാര്‍ട്ണര്‍ഷിപ്പ്, ഇന്ത്യ, എഡിന്‍ബറോ സര്‍വകലാശാല മേധാവി, അമൃത സദാരാംഗനി, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, പ്രോഗ്രാം ഓഫീസര്‍, എല്‍ദോ മാത്യൂസ്, തിങ്ക് എഡു 2024 കോണ്‍ക്ലേവില്‍ പി ജവഹര്‍, എക്‌സ്പ്രസ്

ചെന്നൈ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വിദേശ സര്‍വകലാശാലകളെ ആകര്‍ഷിക്കും വിധമുള്ള സാഹചര്യങ്ങളും ശേഷിയും കോയമ്പത്തൂരിനുണ്ടെന്ന് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ (കെഎസ്ഇസി) പ്രോഗ്രാം ഓഫീസര്‍ എല്‍ദോ മാത്യൂസ് പറഞ്ഞു. ഇന്ത്യയില്‍ വിദേശ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക്എഡു കോണ്‍ക്ലേവ് 2024ല്‍ സംസാരിക്കുകയായിരുന്നു അേദ്ദഹം.

'പല സര്‍വകലാശാലകളും ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് വര്‍ഷമാണ്, അതിനാല്‍ അവര്‍ അതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നു' എല്‍ദോ മാത്യൂസ് പറഞ്ഞു.

കോണ്‍ക്ലേവിന്റെ ആദ്യ ദിവസത്തെ പാനല്‍ ചര്‍ച്ചയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കാവേരി ബാംസായി അധ്യക്ഷത വഹിച്ചു, കോളജ് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് പാര്‍ട്ണര്‍ഷിപ്പ് ഇന്ത്യ മേധാവി അമൃത സദരാംഗനിക്കൊപ്പം എഡിന്‍ബറോ സര്‍വകലാശാലയും ചെന്നൈയിലെ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ കോണ്‍സല്‍ ജനറല്‍ മൈക്കിള്‍ കുച്ലറും വിദേശ സര്‍വകലാശാലകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ പ്രാപ്തിയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കിട്ടു.

ഇന്ത്യയില്‍ വിദേശവിദ്യാഭ്യാസത്തിന്റെ ആവശ്യം വര്‍ദ്ധിച്ചുവരുന്നതായി അമൃത സദരാംഗനി പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയം മാത്രമല്ല, സര്‍വ്വകലാശാലകള്‍ എങ്ങനെ പുതിയ പ്രോജക്ടുകള്‍ കൊണ്ടുവരുന്നു എന്നതലുള്‍പ്പെടെ വിദ്യാഭ്യാസ മാതൃക വിപുലീകരിക്കുന്നതിന്റെ ആവശ്യകതയും അവര്‍ ചൂണ്ടികാട്ടി.


മുതിര്‍ന്ന പത്രപ്രവര്‍ത്തക കാവേരി ബാംസായി, ജര്‍മ്മനി കോണ്‍സല്‍ ജനറല്‍, ചെന്നൈ, മൈക്കിള്‍ കുച്ലര്‍, കോളജ് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് പാര്‍ട്ണര്‍ഷിപ്പ്, ഇന്ത്യ, എഡിന്‍ബറോ സര്‍വകലാശാല മേധാവി, അമൃത സദാരാംഗനി, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, പ്രോഗ്രാം ഓഫീസര്‍, എല്‍ദോ മാത്യൂസ്, തിങ്ക് എഡു 2024 കോണ്‍ക്ലേവില്‍
'ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കരുത്'; പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചു; പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

വോളോങ്കോംഗ് സര്‍വകലാശാലയും ഗുജറാത്തില്‍ സ്ഥിതി ചെയ്യുന്ന ഡീക്കിന്‍സ് സര്‍വകലാശാലയുടെയും സാന്നിധ്യം ഗുജറാത്ത് ഗിഫ്റ്റ് സിറ്റി സംരംഭത്തിന് കാരണമായതായി ഓസ്ട്രേലിയന്‍ സര്‍വ്വകലാശാലകളെ കുറിച്ച് പറഞ്ഞുകൊണ്ട് എല്‍ദോ മാത്യൂസ് പറഞ്ഞു.

കുടിയേറ്റത്തിനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പലപ്പോഴും വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ദക്ഷിണേന്ത്യയിലെ സംസ്ഥാന സര്‍ക്കാരുകള്‍ വിദേശ സര്‍വകലാശാലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ആകര്‍ഷിക്കുന്നതിനും കാര്യമായൊന്നും ചെയ്യുന്നില്ല. എന്നാല്‍ അവയ്ക്ക് ധാരാളം സാധ്യതകളുണ്ട്,' എല്‍ദോ മാത്യൂസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com