നേട്ടങ്ങള്‍ കൈവരിക്കുന്ന സ്ത്രീകള്‍ ശ്രദ്ധിക്കപ്പെടുന്നില്ല; മാധ്യമങ്ങളും ഓര്‍മിക്കാറില്ലെന്ന് തിങ്ക് എഡ്യൂ കോണ്‍ക്ലേവ്

നക്ഷത്രങ്ങളെ പഠിക്കണമെങ്കില്‍ രാത്രിയില്‍ പഠിക്കേണ്ടി വരും. അതുകൊണ്ട് സൂര്യനെക്കുറിച്ച് പഠിക്കൂ എന്ന് ഉപദേശിച്ചു
തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍  കാവേരി ബംസായി, അന്നപൂര്‍ണി സുബ്രഹ്മണ്യം, പ്രിയ അബ്രഹാം,  ശ്രീമതി കേശന്‍ എന്നിവര്‍
തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ കാവേരി ബംസായി, അന്നപൂര്‍ണി സുബ്രഹ്മണ്യം, പ്രിയ അബ്രഹാം, ശ്രീമതി കേശന്‍ എന്നിവര്‍ എക്സ്പ്രസ്സ്

ചെന്നൈ: നേട്ടങ്ങള്‍ കൈവരിക്കുന്ന വനിതകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പടുന്നില്ലെന്നും മാധ്യമങ്ങളും അവരെ പലപ്പോഴും മറന്നുപോവുകയാണെന്നും വിലയിരുത്തി തിങ്ക് എഡ്യൂ കോണ്‍ക്ലേവ്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്‍റെ തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നീ മേഖലകളില്‍ പ്രഗത്ഭരായ വനിതകള്‍ പങ്കെടുത്തു. ഈ മേഖലകളില്‍ കരിയര്‍ പിന്തുടരുന്ന സ്ത്രീകള്‍ക്ക് പ്രതിരോധശേഷിയും നിശ്ചയദാര്‍ഢ്യവും ആവശ്യമാണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കാവേരി ബാംസായിയാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് ഡയറക്ടര്‍ അന്നപൂര്‍ണി സുബ്രഹ്മണ്യം, സിഎംസി വെല്ലൂരിലെ ക്ലിനിക്കല്‍ വൈറോളജി പ്രൊഫസര്‍ പ്രിയ എബ്രഹാം, സ്പേസ് കിഡ്സ് ഇന്ത്യയുടെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്രീമതി കേശന്‍ എന്നിവരും പങ്കെടുത്തു. കൊവാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച പ്രിയ അബ്രഹാം ബഹിരാകാശ ശാസ്ത്രത്തിന്റേയും ജീവശാസ്ത്രത്തിന്റേയും പ്രധാന്യം ഓര്‍മപ്പെടുത്തി. രാത്രിയിലെ ആകാശം കുഞ്ഞുങ്ങളെ മനസിലാക്കിക്കൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു.

തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍  കാവേരി ബംസായി, അന്നപൂര്‍ണി സുബ്രഹ്മണ്യം, പ്രിയ അബ്രഹാം,  ശ്രീമതി കേശന്‍ എന്നിവര്‍
ഭയത്തില്‍നിന്നും ജനങ്ങളെ പുറത്തുകൊണ്ടുവരിക, ഗാന്ധിജിക്കു രാമനാമം കരുത്തിന്റെ ഉറവിടം: ഗോപാല്‍ ഗാന്ധി

ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നീ മേഖലകളില്‍ നേട്ടം കൈവരിക്കുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും മാധ്യമങ്ങളിലും വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്നും കോണ്‍ക്ലേവ് വിലയിരുത്തി. അഗ്നി ദൗത്യത്തിന് ചുക്കാന്‍ പിടിച്ച 'അഗ്‌നിപുത്രി' എന്നറിയപ്പെടുന്ന ടെസ്സി തോമസ് നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും അപരിചിതയായി തുടരുന്നുവെന്നും കോണ്‍ക്ലേവില്‍ അഭിപ്രായം ഉണ്ടായി. യങ് ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ നേട്ടം കൈവരിച്ചിട്ടും പലപ്പോഴും മാതാപിതാക്കള്‍ പോലും അവരെ തുടര്‍ പഠനത്തിന് അയക്കാന്‍ വിമുഖത കാട്ടുന്നു. വിവാഹം കഴിപ്പിച്ച് അയക്കാനാണ് ശ്രമിക്കുന്നത്. നക്ഷത്രങ്ങളെ പഠിക്കണമെങ്കില്‍ രാത്രിയില്‍ പഠിക്കേണ്ടി വരും. അതുകൊണ്ട് സൂര്യനെക്കുറിച്ച് പഠിക്കൂ എന്ന് തന്റെ അമ്മയുടെ ഉപദേശത്തെക്കുറിച്ചുള്ള കഥകളും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് ഡയറക്ടര്‍ അന്നപൂര്‍ണി സുബ്രഹ്മണ്യം പങ്കുവെച്ചു.

തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍  കാവേരി ബംസായി, അന്നപൂര്‍ണി സുബ്രഹ്മണ്യം, പ്രിയ അബ്രഹാം,  ശ്രീമതി കേശന്‍ എന്നിവര്‍
'കൃത്യമായി നികുതി അടച്ചാല്‍ ഒന്നും പേടിക്കാനില്ല, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാം': സിദ്ധാര്‍ത്ഥ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com