ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പ് അട്ടിമറി വിവാദം: ഹര്‍ജി അടിയന്തരമായി പരിഗണിക്കാമെന്ന് ഹൈക്കോടതി

തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം
മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച മനോജ് സോങ്കറെ ബിജെപി അനുമോദിക്കുന്നു
മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച മനോജ് സോങ്കറെ ബിജെപി അനുമോദിക്കുന്നു പിടിഐ
Published on
Updated on

ന്യൂഡല്‍ഹി: ചണ്ഡിഗഡിലെ മേയര്‍ തെരഞ്ഞെടുപ്പ് അട്ടിമറി വിവാദത്തിലെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാമെന്ന് കോടതി. ഇന്ത്യാ സഖ്യം നല്‍കിയ ഹര്‍ജിയാണ് അടിയന്തരമായി പരിഗണിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി വ്യക്തമാക്കിയത്.

ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും, അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സര്‍ക്കാര്‍ ജീവനക്കാരും ബിജെപിയും തമ്മില്‍ ഗൂഢാലോചന നടന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച മനോജ് സോങ്കറെ ബിജെപി അനുമോദിക്കുന്നു
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ

സുതാര്യത ഉറപ്പാക്കാന്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എട്ടു വോട്ടുകള്‍ അസാധുവാണെന്ന് പ്രിസൈഡിങ് ഓഫീസര്‍ പ്രഖ്യാപിച്ചതോടെയാണ്, ഇന്നലെ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നാടകീയ വിജയം നേടുന്നത്.

മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിച്ച ആം ആദ്മി പാർട്ടിയുടെ കുൽദീപ് കുമാറിനെയാണ് ബിജെപിയുടെ മനോജ് സാങ്കർ പരാജയപ്പെടുത്തിയത്. 35 അംഗ ചണ്ഡീഗഡ് കോർപറേഷനിൽ നടത്തിയ തെരഞ്ഞെടുപ്പിൽ 16 വോട്ടുകൾ നേടിയാണ് മനോജ് വിജയിച്ചത്. കുൽദീപിന് 12 വോട്ടുകൾ ലഭിച്ചു. എട്ടു വോട്ടുകൾ അസാധുവായതായി പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com