ബംഗളൂരു സ്‌ഫോടനം; ബാഗ് വെച്ചയാളുടെ മുഖം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം, യുഎപിഎ ചുമത്തി

സ്‌ഫോടനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി
സ്‌ഫോടനം നടന്ന രാമേശ്വരം കഫേ
സ്‌ഫോടനം നടന്ന രാമേശ്വരം കഫേ എഎന്‍ഐ

ബംഗളൂരു: സ്‌ഫോടനം നടന്ന ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ ബാഗ് കൊണ്ടുവെച്ചത് ഏകദേശം 28-30 വയസ്സ് പ്രായമുള്ള ആളെന്ന് പൊലീസ്. ഇയാള്‍ കഴിക്കാനായി റവ ഇഡ്ലി ഓര്‍ഡര്‍ ചെയ്തു. കൂപ്പണ്‍ എടുത്ത് ഇഡ്‌ലി വാങ്ങിയെങ്കിലും കഴിച്ചില്ല. ബാഗ് കൊണ്ടുവെച്ചിടത്തു നിന്ന് ഇയാള്‍ പിന്നീട് കടന്ന് കളയുകയായിരുന്നു. സ്‌ഫോടനത്തില്‍ യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തു.

സ്‌ഫോടനം നടന്ന രാമേശ്വരം കഫേ
ബംഗളൂരുവിലേത് ആസൂത്രിത സ്‌ഫോടനം; സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

സ്‌ഫോടനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. ദൃശ്യങ്ങളില്‍ ബാഗ് കൊണ്ട് വെച്ചയാളുടെ മുഖം വ്യക്തമാണ്. എന്നാല്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. എല്ലാവരും അപകടനില തരണം ചെയ്തു കഴിഞ്ഞു. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായത്. എല്ലാ വശങ്ങളും പരിശോധിക്കും. ക്രൈംബ്രാഞ്ച് 8 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണെന്നും നഗരത്തില്‍ നിരീക്ഷണം ശക്തമായി തുടരുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐടിപിഎല്‍ റോഡിലെ മറ്റ് കടകളില്‍ നിന്നുള്ള ദൃശ്യവും പൊലീസ് ശേഖരിച്ച് വരികയാണ്. ബസ്സില്‍ നിന്ന് പ്രതിയുടെ അതേ മുഖവും വസ്ത്രവും ധരിച്ച ഒരാള്‍ നടന്നു വരുന്നത് ഒരു സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടും ഒരാള്‍ ആണോ എന്നുള്ള പരിശോധന തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com