ഷിന്‍ഡെയെയും സംഘത്തെയും വിരുന്നിന് ക്ഷണിച്ച് ശരദ് പവാര്‍; രാഷ്ട്രീയ നീക്കം?

ഉച്ചഭക്ഷണത്തിന് വരാന്‍ ക്ഷണിച്ച് പവാര്‍ കത്തയച്ചു
ശരദ് പവാര്‍
ശരദ് പവാര്‍ഫെയ്സ്ബുക്ക് ചിത്രം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയേയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരെ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. തന്റെ വസതിയില്‍ ഉച്ചഭക്ഷണത്തിന് വരാന്‍ ആവശ്യപ്പെട്ട് പവാര്‍ നേതാക്കള്‍ക്ക് കത്തയച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പവാറിന്റെ നീക്കം ദേശീയതലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

മകള്‍ സുപ്രിയ സുലെ എംപിയായ ബാരാമതി മണ്ഡലത്തില്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും മന്ത്രിമാരും എത്താനിരിക്കെയാണ് പവാറിന്റെ അപ്രതീക്ഷിത ക്ഷണം. ബാരാമതിയില്‍ സുപ്രിയ സുലെയ്‌ക്കെതിരെ ഔദ്യോഗിക എന്‍സിപി സ്ഥാനാര്‍ത്ഥിയായി മരുമകന്‍ കൂടിയായ അജിത് പവാറിന്റെ ഭാര്യ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പുനെ ജില്ലയിലെ ബാരാമതിയില്‍ വിദ്യാപ്രതിസ്താന്‍ കോളജില്‍ നടക്കുന്ന തൊഴില്‍മേള ഉള്‍പ്പെടുയുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിമാരും എത്തുന്നത്. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് ഷിന്‍ഡെ ബാരാമതിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാരാമതിയിലെ നമോ മഹാരോജര്‍ പരിപാടിയില്‍ പങ്കുചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഷിന്‍ഡെയ്ക്ക് അയച്ച കത്തില്‍ ശരദ് പവാര്‍ പറയുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള കോളജാണ് വിദ്യാപ്രതിസ്താന്‍. പരിപാടിക്ക് ശേഷം തന്റെ വീട്ടില്‍ നടക്കുന്ന വിരുന്നില്‍ മറ്റു കാബിനറ്റ് അംഗങ്ങള്‍ക്കൊപ്പം പങ്കെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പവാര്‍ ആവശ്യപ്പെട്ടു.

ശരദ് പവാര്‍
മധുരയില്‍ വൻ മയക്കുമരുന്ന് വേട്ട; ട്രെയിനില്‍ നിന്നും പിടിച്ചത് 30 കിലോ മെത്തഫെറ്റാമിന്‍

ശരദ് പവാറിന്റെ പാര്‍ട്ടിയെ പിളര്‍ത്തിയാണ് അജിത് പവാറും സംഘവും ബിജെപി ക്യാമ്പിലെത്തിയത്. തുടര്‍ന്ന് ബിജെപി-ശിവസേന സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി. പിന്നീട് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക എന്‍സിപിയായി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്‍സിപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നവും അജിത് പവാറിന് ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com