എട്ടു മണിക്കൂറോളം നീണ്ടു; 25 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ മന്ത്രിസഭായോഗം

ഓരോ മന്ത്രാലയങ്ങളും 100 ദിവസത്തെ കര്‍മപദ്ധതി അവതരിപ്പിച്ചു
5 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ മന്ത്രിസഭായോഗം
5 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ മന്ത്രിസഭായോഗം എഎന്‍ഐ

ന്യൂഡല്‍ഹി: അടുത്ത 25 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ മന്ത്രിസഭായോഗം അവസാനിച്ചു. ഓരോ മന്ത്രാലയങ്ങളും 100 ദിവസത്തെ കര്‍മപദ്ധതി അവതരിപ്പിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതികളിലാണ് യോഗം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഓരോ മന്ത്രാലയങ്ങളും നൂറു ദിവസത്തെ കര്‍മപദ്ധതി ആവിഷ്‌കരിച്ചത് യോഗത്തില്‍ അവതരിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന അവസാന സമ്പൂര്‍ണ മന്ത്രിസഭായോഗമായിരുന്നു.

2047 ലെ ഇന്ത്യയുടെ ലക്ഷ്യം സംബന്ധിച്ച രേഖ പ്രാധാനമന്ത്രി യോഗത്തില്‍ അവതരിപ്പിച്ചു, 2047 ഓടെ 'വികസിത ഭാരതം' നടപ്പാക്കുക എന്നത് മുന്‍ഗണനാ വിഷയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2700ളം യോഗങ്ങള്‍ നടത്തി വികസിത് ഭാരതിനുള്ള രേഖ തയാറാക്കിയെന്ന് മോദി പറഞ്ഞു. 2021 ഡിസംബര്‍ മുതല്‍ 2024 ജനുവരി വരെയാണ് യോഗങ്ങള്‍ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തില്‍ പ്രധാനമന്ത്രി ഒരു മണിക്കൂറോളം സംസാരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

5 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ മന്ത്രിസഭായോഗം
വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ പീഡനക്കേസ്, ഭീഷണി തുടര്‍ന്നതോടെ 20കാരന്‍ ജീവനൊടുക്കി: ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി അറസ്റ്റില്‍

'വികസിത് ഭാരത് 2047' ലക്ഷ്യം വച്ചുള്ള ചര്‍ച്ചകളാണ് സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തില്‍ നടന്നത്. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യ നൂറു ദിവസത്തിനുള്ളില്‍ അതിവേഗം നടപ്പാക്കാനുള്ള പദ്ധതികളാണ് ചര്‍ച്ചയായത്. എട്ടു മണിക്കൂറോളമാണ് മന്ത്രിസഭാ യോഗം നീണ്ടുനിന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com