ലോക്കോ പൈലറ്റില്ലാതെ ചരക്കുട്രെയിന്‍ 84 കിലോമീറ്ററോളം ഓടിയ സംഭവം: സ്റ്റേഷന്‍ മാസ്റ്ററടക്കം നാലുപേരെ പിരിച്ചുവിട്ടു

കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയാണ് ലോക്കോ പൈലറ്റില്ലാതെ കശ്മീരില്‍ നിന്ന് പഞ്ചാബ് വരെ ഓടിയത്
ചരക്കു ട്രെയിന്‍ 84 കിലോമീറ്ററോളം ഓടിയ സംഭവത്തില്‍ നാലുപേരെ പിരിച്ചുവിട്ടു.
ചരക്കു ട്രെയിന്‍ 84 കിലോമീറ്ററോളം ഓടിയ സംഭവത്തില്‍ നാലുപേരെ പിരിച്ചുവിട്ടു. പ്രതീകാത്മക ചിത്രം

കത്വ: ലോക്കോ പൈലറ്റില്ലാതെ ചരക്കു ട്രെയിന്‍ 84 കിലോമീറ്ററോളം ഓടിയ സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്ററടക്കം നാലുപേരെ പിരിച്ചുവിട്ടു.

കത്വ റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ത്രിവേണി ലാല്‍ ഗുപ്ത, ഡ്യൂട്ടിയിലുണ്ടായിരുന്ന എന്‍ജിനീയര്‍മാരായ സന്ദീപ് കുമാര്‍ (ലോക്കോ പൈലറ്റ്), പ്രദീപ് കുമാര്‍ (അസിസ്റ്റന്റ് ലോക്കോ പൈലറ്റ്), പോയിന്റ്മാന്‍ മുഹമ്മദ് സമി എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

''സ്റ്റേഷന്‍ മാസ്റ്റര്‍ ത്രിവേണി ലാല്‍ ഗുപ്തയും എഞ്ചിനീയര്‍മാരും സ്വീകരിച്ച അനുചിതമായ നടപടികള്‍ ജീവനും സ്വത്തും നഷ്ടപ്പെടാന്‍ ഇടയാക്കും.അദ്ദേഹം തന്റെ ചുമതലകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു, അത് ഗതാഗത തടസത്തിനും കാരണമായി'' പേര് വെളിപ്പെടുത്താത്ത ഒരു റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ''സംഭവത്തെ തുടര്‍ന്നുള്ള ഗതാഗത തടസ്സം ഏകദേശം എട്ട് യുപി ട്രെയിനുകളും നാല് ഡൗണ്‍ ട്രെയിനുകളും വൈകാന്‍ കാരണമായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഫെബ്രുവരി 25ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയാണ് ലോക്കോ പൈലറ്റില്ലാതെ കശ്മീരില്‍ നിന്ന് പഞ്ചാബ് വരെ ഓടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചരക്കു ട്രെയിന്‍ 84 കിലോമീറ്ററോളം ഓടിയ സംഭവത്തില്‍ നാലുപേരെ പിരിച്ചുവിട്ടു.
വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റം; സാമാജികര്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് സുപ്രീംകോടതി

സ്‌റ്റേഷനില്‍ നിന്ന് പതുക്കെ നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ വേഗത മണിക്കൂറില്‍ മണികൂറില്‍ 100 കിലോമീറ്ററിലധികമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് റെയില്‍വേ അധികൃതരുടെ ശ്രമത്തിന്റെ ഫലമായി പഞ്ചാബിലെ ഊഞ്ചി ബസ്സിയില്‍ വച്ചാണ് ട്രെയിന്‍ നിര്‍ത്താനായത്.

റെയില്‍വേ ഉദ്യോഗസ്ഥര്‍ അലാറം മുഴക്കി ട്രാക്കുകള്‍ ക്ലിയര്‍ ചെയ്തത് വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല, മുള്‍മുനയിലായ രണ്ട് മണിക്കൂറില്‍ എല്ലാ റെയില്‍ ക്രോസിങ്ങുകളും അടച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com