ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ കൊല്‍ക്കത്തയിലെ എസ്പ്ലനേഡില്‍ നിന്ന് ഹൗറയിലേയ്ക്ക്
ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ കൊല്‍ക്കത്തയിലെ എസ്പ്ലനേഡില്‍ നിന്ന് ഹൗറയിലേയ്ക്ക്എഎൻഐ

45 സെക്കന്‍ഡില്‍ മറുകരയിലെത്താം, രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം നാളെ- വീഡിയോ

രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്യും. കൊല്‍ക്കത്തയിലെ എസ്പ്ലനേഡില്‍ നിന്ന് ഹൗറയിലേയ്ക്കുള്ള മെട്രോ സര്‍വീസിന്റെ ഉദ്ഘാടനമാണ് മോദി നിര്‍വഹിക്കുക.

രാജ്യത്ത് ആദ്യമായി നദിക്ക് അടിയില്‍ നിര്‍മിച്ച തുരങ്കത്തിലൂടെയാണ് മെട്രോ കടന്നുപോകുക. ഹൂഗ്ലി നദിയുടെ അടിയില്‍ 520 മീറ്റര്‍ ദൂരം 45 സെക്കന്‍ഡില്‍ മെട്രോ പിന്നിടും.കൊല്‍ക്കത്ത മെട്രോ നീട്ടുന്നതിന്റെ ഭാഗമായാണ് എസ്പ്ലനേഡ്- ഹൗറ പാത. എന്‍ജിനീയറിങ് അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ടണല്‍, കൊല്‍ക്കത്തയുടെ പൊതുഗതാഗതരംഗം കൂടുതല്‍ മെച്ചപ്പെടുന്നതിന് സഹായകമാകും. തിരക്കുള്ള രണ്ടു സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് അണ്ടര്‍വാട്ടര്‍ മെട്രോ സര്‍വീസ് വരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്റ്റേഷനാണ് ഹൗറ. ഉപരിതലത്തില്‍നിന്ന് 33 മീറ്റര്‍ താഴ്ചയിലാണ് സ്റ്റേഷനുള്ളത്. ഹൂഗ്ലി നദിയുടെ അടിത്തട്ടിലുള്ള തുരങ്കങ്ങള്‍ എഞ്ചിനീയറിംഗ് വിസ്മയമായി കണക്കാക്കപ്പെടുന്നു.

കൊല്‍ക്കത്ത മെട്രോ വികസന പദ്ധതിയുടെ ഭാഗമായാണ് അണ്ടര്‍ വാട്ടര്‍ ടണല്‍. കൊല്‍ക്കത്ത വഴി സാള്‍ട്ട് ലെയ്ക്കിനെ ഹൗറയുമായി ബന്ധിപ്പിക്കുന്നതാണ് മെട്രോ വികസന പദ്ധതി. ഈസ്റ്റ്- വെസ്റ്റ് മെട്രോ ഇടനാഴിയുടെ ഭാഗമായാണ് അണ്ടര്‍ വാട്ടര്‍ മെട്രോ.

ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ കൊല്‍ക്കത്തയിലെ എസ്പ്ലനേഡില്‍ നിന്ന് ഹൗറയിലേയ്ക്ക്
'മോദി കഠിനാധ്വാനി', വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്ന് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com