'മോദി കഠിനാധ്വാനി', വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്ന് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ

കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് രാജിവെച്ച ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ബിജെപിയില്‍ ചേരും
ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ
ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ പിടിഐ

കൊല്‍ക്കത്ത: കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് രാജിവെച്ച ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ബിജെപിയില്‍ ചേരും. ബിജെപിയില്‍ ചേരുമെന്ന് പറഞ്ഞ അഭിജിത് ഗംഗോപാധ്യായ വ്യാഴാഴ്ച തന്നെ ബിജെപിയില്‍ അംഗത്വം എടുത്തേക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇതാദ്യമായാണ് രാജ്യത്ത് ഒരു സിറ്റിങ് ജഡ്ജി രാജിവെച്ച് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച അഭിജിത് ഗംഗോപാധ്യായ, മോദിയെ കഠിനാധ്വാനി എന്നാണ് വിശേഷിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. 'തൃണമൂല്‍ കോണ്‍ഗ്രസില്‍ മുഴുവന്‍ അഴിമതിയാണ്. അത് തകര്‍ന്നു കൊണ്ടിരിക്കുകയാണ്. മോദി വളരെ കഠിനാധ്വാനി ആണ്. അദ്ദേഹം ഈ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നു. ഞാന്‍ ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നു. പക്ഷേ സിപിഎം വിശ്വസിക്കുന്നില്ല. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണ്'- അഭിജിത് ഗംഗോപാധ്യായ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടിയാണ് ഇക്കാര്യം തീരുമാനിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി ടിക്കറ്റില്‍ ബംഗാളിലെ താംലുക്ക് ലോക്സഭ മണ്ഡലത്തില്‍ നിന്ന് അഭിജിത് ഗംഗോപാധ്യായ ജനവിധി തേടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ബംഗാളി ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്ഥാനം രാജിവെച്ച് താന്‍ രാഷ്ട്രീയത്തിലിറങ്ങാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയുണ്ടെന്ന് അഭിജിത് ഗംഗോപാധ്യായ സൂചന നല്‍കിയത്. സേവനകാലയളവില്‍ത്തന്നെ ഒരു ജഡ്ജി രാജി വെച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നത് അപൂര്‍വമാണ്. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചതായും അഭിജിത് ഗംഗോപാധ്യായ സ്ഥിരീകരിച്ചിട്ടുണ്ട്.

നിയമനകുംഭകോണമടക്കം പല അഴിമതിവിഷയങ്ങളിലും സംസ്ഥാനസര്‍ക്കാരിനെ കടുത്ത സമ്മര്‍ദത്തിലാക്കിയ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ. വിരമിക്കാന്‍ അഞ്ചുമാസം ബാക്കിയിരിക്കെയാണ് രാജി പ്രഖ്യാപനം.

ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ
'ഇന്ത്യ ഒരു രാജ്യമല്ല, ഉപഭൂഖണ്ഡം; ഭാരത് മാതാ കീ ജയ്, ബിജെപിയുടെ ജയ് ശ്രീറാം വിളി തമിഴ് ജനത അംഗീകരിക്കില്ല': ഡിഎംകെ നേതാവ്; വിവാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com