നരേന്ദ്രമോദിയെ വധിക്കും; വാളുമായി സമൂഹമാധ്യമത്തില്‍ ഭീഷണി; കേസ്

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മോദിയെ കൊല്ലുമെന്നാണ് ഭീഷണി
നരേന്ദ്രമോദി, ഭീഷണി മുഴക്കിയ മുഹമ്മദ് റസൂൽ
നരേന്ദ്രമോദി, ഭീഷണി മുഴക്കിയ മുഹമ്മദ് റസൂൽ എഎൻഐ

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണി. സംഭവത്തില്‍ മുഹമ്മദ് റസൂല്‍ കഡ്ഡാരെ എന്നയാള്‍ക്കെതിരെ യാദ്ഗിരി സുര്‍പുര്‍ പൊലീസ് കേസെടുത്തു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഇയാള്‍ മോദിക്കെതിരെ വധഭീഷണി മുഴക്കുന്നത്. കയ്യില്‍ വാളും പിടിച്ചു കൊണ്ടാണ് ഭീഷണി സന്ദേശം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മോദിയെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദി, ഭീഷണി മുഴക്കിയ മുഹമ്മദ് റസൂൽ
മൂന്നിടങ്ങളില്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് ; കോച്ചുകളുടെ ഗ്ലാസുകള്‍ തകര്‍ന്നു

ഐപിസി 505 (1)(ബി), 25 (1)(ബി) പ്രകാരവും ആയുധ നിയമപ്രകാരവും ഇയാള്‍ക്കെതിരെ യാദ്ഗിരി സുര്‍പുര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈദരാബാദില്‍ അടക്കം ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരുന്നതായി സുര്‍പുര്‍ പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com