കണ്‍മുന്നില്‍ പുലി, പതറാതെ വാതിലടച്ച് കുടുക്കി 12കാരന്‍, കയ്യടി- വീഡിയോ

അപ്രതീക്ഷിതമായി കണ്‍മുന്നില്‍ പുലി വന്നുപെട്ടാലുള്ള കാര്യം പറയാതിരിക്കുന്നതാണ് നല്ലത്
മഹാരാഷ്ട്രയിലെ മലേഗാവിലാണ് സംഭവം
മഹാരാഷ്ട്രയിലെ മലേഗാവിലാണ് സംഭവംസ്ക്രീൻഷോട്ട്

പുനെ: അപ്രതീക്ഷിതമായി കണ്‍മുന്നില്‍ പുലി വന്നുപെട്ടാലുള്ള കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. ഭൂരിഭാഗം ആളുകളും ഭയന്ന് ബോധംകെട്ട് വീണില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാല്‍ പുലി കണ്‍മുന്നില്‍ അകപ്പെട്ടിട്ടും സമചിത്തതയോടെ പെരുമാറിയ പന്ത്രണ്ടുകാരനാണ് ഇപ്പോള്‍ താരം.

മഹാരാഷ്ട്രയിലെ മലേഗാവിലാണ് സംഭവം.തന്റെ അച്ഛന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വന്നതായിരുന്നു കുട്ടി. മകനെ അകത്തിരുത്തി അച്ഛന്‍ പുറത്തുപോയതാണ്. കുട്ടിയാണെങ്കില്‍ ഫോണില്‍ കളിയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫോണില്‍ കളിച്ചുകൊണ്ടിരിക്കെ തന്നെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി മുന്നിലേക്കൊരു പുലി കയറിവരുന്നത്. ഓഫിസീനകത്തുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കണ്‍മുന്നില്‍ പുലിയെ കണ്ടിട്ടും തെല്ലും പതറുന്നില്ല കുട്ടി.

തുറന്നിട്ട വാതില്‍ വഴി അകത്തുകയറിയ പുലി നേരെ മുന്നോട്ട് പോവുകയാണ്. ഇത് കാണുന്ന കുട്ടി ശബ്ദമുണ്ടാക്കാതെ സംയമനത്തോടെ എഴുന്നേറ്റ് നേരെ വാതിലടച്ച് പുറത്തുകടന്നു. പൂട്ടിയിട്ട പുലിയെ പിന്നീട് വനംവനകുപ്പും പൊലീസുമെല്ലാം ചേര്‍ന്ന് മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കി. കുട്ടിയുടെ ബുദ്ധിയെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയയില്‍ കമന്റുകള്‍ നിറയുകയാണ്.

മഹാരാഷ്ട്രയിലെ മലേഗാവിലാണ് സംഭവം
ഷാജഹാന്‍ ഷെയ്ഖിനെ നാല് മണിക്കകം സിബിഐക്ക് കൈമാറണം; കടുപ്പിച്ച് കല്‍ക്കട്ട ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com