ഉദയനിധി സ്റ്റാലിന്‍
ഉദയനിധി സ്റ്റാലിന്‍ ഫയല്‍ ചിത്രം

ഉദയനിധി പറഞ്ഞത് തെറ്റ്, കുറ്റക്കാരനെന്ന് ഒരു കോടതിയും കണ്ടെത്തിയിട്ടില്ല; നിയമസഭാംഗത്വം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

ഉദയനിധിക്കും മറ്റ് രണ്ട് ഡിഎംകെ ജനപ്രതിനിധികള്‍ക്കും എതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി

ചെന്നൈ: സനാതനധര്‍മം സംബന്ധിച്ച പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ കുറ്റക്കാരനാണെന്ന് ഒരു കോടതിയും കണ്ടെത്തിയിട്ടില്ലെന്ന് മദ്രാസ് ഹൈക്കോടതി. പരാമര്‍ശം തെറ്റാണെന്നും ന്യായീകരിക്കുന്നില്ലെന്നും വ്യക്തമാക്കി ഉദയനിധിക്കെതിരെയുള്ള ഹര്‍ജി കോടതി തള്ളി.

ഉദയനിധി സ്റ്റാലിന്‍ നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. ഉദയനിധി വിവാദ പരാമര്‍ശം നടത്തിയ സമയത്ത് വേദിയിലുണ്ടായിരുന്ന സംസ്ഥാന മന്ത്രി പി കെ ശേഖര്‍, പരാമര്‍ശത്തെ പിന്താങ്ങിയ ഡിഎംകെ എംപി എ രാജ എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി.

ഉദയനിധി സ്റ്റാലിന്‍
കണ്‍മുന്നില്‍ പുലി, പതറാതെ വാതിലടച്ച് കുടുക്കി 12കാരന്‍, കയ്യടി- വീഡിയോ

ഉദയനിധി സ്റ്റാലിന്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞിരുന്നു. ഉദയനിധി സാധാരണപൗരനല്ല, മന്ത്രിയാണെന്നും ഒരു പ്രസ്താവനയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്നും കോടതി ഓര്‍മിപ്പിച്ചിരുന്നു. ആറ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ ഒന്നായി പരിഗണിക്കണമെന്ന ഉദയനിധിയുടെ ആവശ്യം പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ സെപ്റ്റംബറിലാണ് ഉദയനിധിയുടെ വിവാദ പരാമര്‍ശം. സനാതനധര്‍മം മലേറിയയും ഡെങ്കിയും പോലെ നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണെന്നായിരുന്നു പരാമര്‍ശം. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com