കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി അഭിജിത് ഗംഗോപാധ്യായ ബിജെപിയില്‍; മത്സരിക്കുമെന്ന് അഭ്യൂഹം

അവര്‍ തന്നെ സ്വീകരിച്ച രീതി അതിശയിപ്പിക്കുന്നതാണെന്നും അഴിമതിക്കെതിരെ പോരാടുമെന്നും ബിജെപിയില്‍ ചേര്‍ന്ന ശേഷം അഭിജിത് മാധ്യമങ്ങളോട് പറഞ്ഞു.
കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി അഭിജിത് ഗംഗോപാധ്യായ ബിജെപിയില്‍ ചേര്‍ന്നു
കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി അഭിജിത് ഗംഗോപാധ്യായ ബിജെപിയില്‍ ചേര്‍ന്നുപിടിഐ

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി അഭിജിത് ഗംഗോപാധ്യായ ബിജെപിയില്‍ ചേര്‍ന്നു. അവര്‍ തന്നെ സ്വീകരിച്ച രീതി അതിശയിപ്പിക്കുന്നതാണെന്നും അഴിമതിക്കെതിരെ പോരാടുമെന്നും ബിജെപിയില്‍ ചേര്‍ന്ന ശേഷം അഭിജിത് മാധ്യമങ്ങളോട് പറഞ്ഞു. സന്ദേശ്ഖാലിയില്‍ ഉണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. മമത സര്‍ക്കാര്‍ തടഞ്ഞെങ്കിലും അതുവകവയ്ക്കാതെ ബിജെപി നേതൃത്വം അവിടെയെത്തി അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ സമരം ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടിപ്രവേശം. ബിജെപി അധ്യക്ഷന്‍ എന്ന നിലയില്‍ അഭിജിത് ഗംഗോപാധ്യായെ മോദിയുടെ കുടുംബത്തിലേക്കും പാര്‍ട്ടിയിലേക്കും സ്വാഗതം ചെയ്യുന്നുവെന്ന് സുകാന്ത മജുംദാര്‍ പറഞ്ഞു. നിഷേധിക്കപ്പെട്ടവരുടെ നീതി എന്ന നിലയിലായിരുന്നു അഭിജിതിന്റെ പ്രവര്‍ത്തനമെന്നും ഇനി മുതല്‍ ബിജെപി നേതൃത്വത്തിനൊപ്പം ആ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് രാജിവെച്ച അഭിജിത് ഗംഗോപാധ്യായ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ താംലുക്ക് മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ഗംഗോപാധ്യായ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ട്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടയാണ് തംലുക്ക് സീറ്റ്. 2009 മുതല്‍ തൃണമൂല്‍ പരാജയം അറിഞ്ഞിട്ടില്ല.

കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി അഭിജിത് ഗംഗോപാധ്യായ ബിജെപിയില്‍ ചേര്‍ന്നു
'മോദി കഠിനാധ്വാനി', വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്ന് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com