പാകിസ്ഥാനു സ്വാതന്ത്ര്യ ദിന ആശംസ നേരുന്നതു കുറ്റമല്ല; കേസെടുക്കാനാവില്ലെന്ന് സുപ്രീം കോടതി

സുപ്രീം കോടതി
സുപ്രീം കോടതിഫയല്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനെ വിമര്‍ശിച്ചും പാകിസ്ഥാനു സ്വാതന്ത്ര്യ ദിനാശംസ നേര്‍ന്നും വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട കോളജ് പ്രഫസര്‍ക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി. സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രാ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യ പ്രകാരം ഏതു രാജ്യത്തിനും സ്വാതന്ത്ര്യ ദിന ആശംസ നേരാന്‍ ഇന്ത്യന്‍ പൗരന് അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് ഓകയും ഉജ്ജല്‍ ഭൂയാനും വ്യക്തമാക്കി. ഇത്തരത്തില്‍ സ്വാതന്ത്ര്യ ദിന ആശംസ നേരുന്നത് കുറ്റമല്ല. അത്തരം കേസ് നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ നടപടിയില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന അറിയിക്കാന്‍ ഏതു പൗരനും അവകാശമുണ്ടെന്ന് കോടതി

പാക് സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14ന് ഒരു ഇന്ത്യന്‍ പൗരന്‍ പാക് പൗരന്മാര്‍ക്ക് ആശംസ നേരുന്നതില്‍ ഒരു തെറ്റുമില്ല. അത് സൗമനസ്യത്തിന്റെ ലക്ഷണമാണ്. ആശംസ നേരുന്നയാള്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ട ആളാണെന്നതു കൊണ്ട് മറ്റ് ഉദ്ദേശ്യങ്ങള്‍ ആരോപിക്കാനാവില്ല- കോടതി പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവൃത്തികളെ വിമര്‍ശിക്കാന്‍ ഏതു പൗരനും അവകാശമുണ്ടെന്ന്, അനുഛേദം 370 റദ്ദാക്കിയതിന് എതിരായ സ്റ്റാറ്റസിനെ പരാമര്‍ശിച്ചു കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു എന്നതുകൊണ്ട് ഐപിസി 153 എ പ്രകാരം കേസെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നടപടിയില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന അറിയിക്കാന്‍ ഏതു പൗരനും അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

സുപ്രീം കോടതി
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു

പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പൊലീസ് സേനയെ ബോധവത്കരിക്കേണ്ട സമയം അതിക്രമിച്ചതായി കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ അന്തസ്സത്തയായ ജനാധിപത്യ തത്വങ്ങളെക്കുറിച്ച് അവരെ പഠിപ്പിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com